അഭിനന്ദ് ന്യൂഡല്‍ഹി : രാജസ്ഥാനിലെയും ഛത്തീസ് ഗഢിലെയും വിജയത്തിലും മധ്യപ്രദേശിലെ നിര്‍ണായക മുന്നേറ്റത്തിലും സന്തോഷിക്കുമ്പോഴും കോണ്‍ഗ്...
അഭിനന്ദ്
ന്യൂഡല്‍ഹി : രാജസ്ഥാനിലെയും ഛത്തീസ് ഗഢിലെയും വിജയത്തിലും മധ്യപ്രദേശിലെ നിര്‍ണായക മുന്നേറ്റത്തിലും സന്തോഷിക്കുമ്പോഴും കോണ്‍ഗ്രസിന് കടുത്ത നിരാശ നല്കുന്നതാണ് മിസോറമിലെ പതനം.
മത്സരിച്ച രണ്ടു സീറ്റിലും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി ലാന്‍ തന്‍ഹവ്‌ല തോറ്റെന്നതു മാത്രമല്ല, ഏഴു സഹോദരിമാര്‍ എന്നറിയപ്പെടുന്ന വടക്കു കഴിക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാകെ കോണ്‍ഗ്രസ് നിഷ്‌കാസിതമാകുന്നതിനു കൂടിയാണ് ഈ തിരഞ്ഞെടുപ്പു വേദിയായത്.
ഒരുകാലത്ത് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തിദുര്‍ഗങ്ങളായിരുന്നു. അവിടേക്കു ബിജെപി നുഴഞ്ഞു കയറി നിലയുറപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പക്കല്‍ ശേഷിച്ചിരുന്ന ഏക സംസ്ഥാനമായിരുന്നു മിസോറം. കടുത്ത ഭരണവിരുദ്ധ വികാരത്തില്‍ മിസോറമും കോണ്‍ഗ്രസിനു നഷ്ടമായിരിക്കുകയാണ്.
2008ലെയും 2013ലെയും തിരഞ്ഞെടുപ്പുകളില്‍ അകെയുള്ള34ല്‍ 32 സീറ്റിലും വിജയിച്ചായിരുന്നു കോണ്‍ഗ്രസ് ഭരിച്ചത്. അഞ്ചു വട്ടം മുഖ്യമന്ത്രി പദത്തിലിരുന്ന ലാല്‍ തന്‍ഹവ്‌ലയാണ് രണ്ടിടത്തും തോറ്റുതുന്നംപാടി വീണുകിടക്കുന്നത്.
മിസോറാമിലെ പതിവു രീതി തുടര്‍ച്ചയായി ഒരു കക്ഷിക്കു രണ്ടു തവണ ഭരണം കൊടുക്കുകയും പിന്നെ പിടിച്ചു പുറത്താക്കുകയുമാണ്. അതു തന്നെയാണ് മിസോ ജനത ഇക്കുറിയും പാലിച്ചിരിക്കുന്നതെന്നതു മാത്രം കോണ്‍ഗ്രസിന് ആശ്വസിക്കാം.
കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇക്കുറി മിസോറം തിരഞ്ഞെടുപ്പിന് കാര്യമായ ഒരു ശ്രദ്ധയും കൊടുത്തില്ല. രാഹുല്‍ ഗാന്ധി പേരിനു ചെന്ന് ചില റാലികളില്‍ പങ്കെടുത്തു മടങ്ങി. ബിജെപിയാകെ, അമിത് ഷായെയും നരേന്ദ്രമോഡിയെയും ഇറക്കി കളിച്ചു. ബിജെപി പിടിച്ചു മാറ്റിയ വോട്ടാണ് പലേടത്തും മിസോ നാഷണല്‍ ഫ്രണ്ടിനു പിടിച്ചുകയറാന്‍ സഹായകമായത്.
#WATCH: Celebration outside Mizo National Front (MNF) office in Aizawl. The party has won 14 seats out of 40 & is leading on 9 seats in Mizoram. #AssemblyElections2018 pic.twitter.com/zJwcZKLbRh— ANI (@ANI) December 11, 2018
ലാല്‍ തന്‍ ഹവ്‌ലയുടെ ഏകാധിപത്യ പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസിന്റെ പതനത്തിന് ആക്കം കൂട്ടി. തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് സ്പീക്കറും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ അഞ്ച് എംഎല്‍എ മാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ പോയി എന്നറിയുമ്പോള്‍ തന്നെ തന്‍ഹവ്‌ലയുടെ ഏകാധിപത്യ രീതികളുടെ വ്യാപ്തി വ്യക്തമാകും.
COMMENTS