കുമളി: ശാന്തതയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉരുണ്ടുകൂടുന്നു. ചെന്നൈയില്‍ നിന്ന് മനീതി കൂട്ടായ്മയുടെ നേതൃത്വ...
കുമളി: ശാന്തതയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷം ശബരിമലയില്‍ വീണ്ടും സംഘര്‍ഷം ഉരുണ്ടുകൂടുന്നു. ചെന്നൈയില്‍ നിന്ന് മനീതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ 40 സ്ത്രീകള്‍ ശബരിമലയിലേക്കു പുറപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷഷം ഉടലെടുക്കുന്നത്.
ഇവരെ തടയുന്നതിനായി കുമളി ചെക് പോസ്റ്റില്‍ ബിജെപി പ്രവര്‍ത്തകര്‍ സംഘടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇവര്‍ വഴിമാറിയെത്തിയാലും തടയാന്‍ മറ്റിടങ്ങളിലും പ്രവര്‍ത്തകര്‍ ജാഗ്രതയിലാണ്.
15നും 50നും ഇടയില്‍ പ്രായമുള്ളവരാണ് സംഘത്തിലുള്ളത്. ഇതില്‍ പത്തുപേര്‍ തേനിയില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കു സുരക്ഷ ഒരുക്കി തമിഴ്‌നാട് പൊലീസും ഒപ്പമുണ്ട്. ഇവരെ കുമളി ചെക് പോസ്റ്റില്‍ വച്ചു കേരള പൊലീസിനു കൈമാറിയ ശേഷം തമിഴ്‌നാട് പൊലീസ് തിരിച്ചുപോകും.
ഇവര്‍ ട്രെയിന്‍ മാര്‍ഗം വന്നു കോട്ടയത്തോ ചെങ്ങന്നൂരിലോ ഇറങ്ങി ശബരിമലയിലേക്കു പോകുമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്താണ് ഈ തീരുമാനം മാറ്റി സംഘം റോഡുമാര്‍ഗം എത്തുന്നത്.
ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 27 വരെ നീട്ടിയിട്ടുണ്ട്. ഇതു സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്തുള്ള നീക്കമാണ്.
യുവതികള്‍ വരുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സന്നിധാനത്തും നാമജപ പ്രതിഷേധം തുടങ്ങിയിണ്ട്.
Keywords: Lord Ayyappa Temple, Sabarimala, Mandala Puja, Travancore Devaswom Board, Kottayam, District Police Chief , women, Manithi, Chennai, Malayalam TV channe, Tamil Nadu, Madhya Pradesh, Odisha, Karnataka, Kerala
COMMENTS