പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പതറിപ്പോയ ഇന്ത്യ പതിയെ പിടിച്ചുകയറുന്നു. രണ്ടാം ദിനം കൡനിറുത്തുമ്പോ...
പെര്‍ത്ത് : ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പതറിപ്പോയ ഇന്ത്യ പതിയെ പിടിച്ചുകയറുന്നു. രണ്ടാം ദിനം കൡനിറുത്തുമ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തിട്ടുണ്ട്.
326 റണ്‍സായിരുന്നു ഒന്നാമിന്നിങ്‌സില്‍ ആതിഥേയര സ്‌കോര്‍ ചെയ്തത്. ഇതു പിന്തുടരുന്ന ഇന്ത്യയ്ക്കു തുടക്കത്തില്‍ പിഴച്ചിരുന്നു. പിന്നീട് വിരാട് കോലിയും അജിന്‍ക്യ രഹാനെയും അര്‍ധസെഞ്ചുറി നേടി ടീമിനെ കളിയിലേക്കു തിരിച്ചു കൊണ്ടുവരികയായിരുന്നു.
പണ്ടാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് പുനരാംഭിച്ച ഓസ്‌ട്രേലിയയുടെ 38 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടിം പെയ്‌നെയും 19 റണ്‍സെടുത്ത പാറ്റ് കമ്മിന്‍സിനേയും പറഞ്ഞുവിട്ട് ഇന്ത്യന്‍ ബോളര്‍മാര്‍ കളി തിരിച്ചുപിടിക്കുകയായിരുന്നു.
ഹേസല്‍വുഡ് കൂടി വീണതോടെ അവരുടെ കഥ കഴിഞ്ഞു. ഇശാന്ത് ശര്‍മ നാലു വിക്കറ്റ് നേടി.
മറുപടിക്കിറങ്ങിയ ഇന്ത്യയും തുടക്കത്തില്‍ വട്ടം ചുറ്റി. എട്ടു റണ്‍സെടുക്കുന്നതിനിടെ ഓപ്പണര്‍മാര്‍ പുറത്തായി. പിന്നാലെ 24 റണ്‍സെടുത്ത ചേതേശ്വര്‍ പുജാരയെ മിച്ചല്‍ സ്റ്റാര്‍ക് പുറത്താക്കിയതോടെ ഇന്ത്യ വിരണ്ടു.
പക്ഷേ, പിന്നീടെത്തിയ വിരാട് കോലി സൂക്ഷിച്ചു മുന്നേറി കളി തിരിച്ചുപിടിച്ചു. ക്യാപ്ടനു നല്ല പിന്തുണയുമായി രഹാനെ നിന്നു.
വളരെ സൂക്ഷിച്ചു കളിച്ച് ഇരുവരും 90 റണ്‍സാണ് എടുത്തിട്ടുണ്ട്. രണ്ടാംദിവസത്തെ കളി അവസാനിക്കുമ്പോള്‍ 82 റണ്‍സുമായി കോലിയും 51 റണ്‍സെടുത്തു രഹാനെയും ക്രീസിലുണ്ട്.
COMMENTS