കൊല്‍ക്കത്ത: ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ മൃണാള്‍ സെന്‍ ഇനി ഓര്‍മ. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ...
കൊല്‍ക്കത്ത: ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അമൂല്യ സംഭാവനകള്‍ നല്കിയ മൃണാള്‍ സെന്‍ ഇനി ഓര്‍മ. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 95 വയസായിരുന്നു.
കൊല്‍ക്കത്തയിലെ ഭവാനിപോരയിലെ വീട്ടില്‍ ഇന്നു രാവിലെ 10.30 നായിരുന്നു അന്ത്യം. സത്യജിത് റേ, ഋത്വിക് ഘട്ടക് എന്നിവരുടെ സമകാലികനായ സെന്‍ ഭുവന്‍ഷോം എന്ന ചിത്രത്തിലൂടെയാണ് ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നത്.
മൃഗയ, ഏക് ദിന്‍ പ്രതി ദിന്‍ തുടങ്ങിയ ചിത്രങ്ങളും ലോക ശ്രദ്ധ നേടി. ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവായിരുന്നു.
1953ല്‍ പുറത്തിറങ്ങിയ രാത്ത് ബോറെയാണ് ആദ്യ ചിത്രം. ഈ ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ഒരുക്കിയ നീല്‍ ആകാഷേര്‍ നീചെ പ്രാദേശികമായി വളരെ ശ്രദ്ധിക്കപ്പെട്ടു.
മൂന്നാമത്തെ ചിത്രമായ ബൈഷേയ് ശ്രാവണ ലോക ശ്രദ്ധ നേടി. 27 ഫീച്ചര്‍ ചിത്രങ്ങള്‍, 14 ലഘുചിത്രങ്ങള്‍, 5 ഡോക്യുമെന്ററികള്‍ എന്നിവയാണ് ചലച്ചിത്ര ലോകത്തിന് മൃണാള്‍ ദായുടെ സംഭാവന.
മികച്ച സംവിധാനം, തിരക്കഥ എന്നിവയ്ക്കു ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. കാന്‍, വെനീസ്, ബര്‍ലിന്‍, മോസ്‌കോ, കയ്രോ, ഷിക്കാഗോ, മോണ്‍ട്രിയല്‍ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പല കാലങ്ങളില്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
1923 മെയ് 14 ന് ബംഗ്ലാദേശിലെ ഫരീദ്പൂരിലാണ് ജനനം. ബംഗ്ലാദേശില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അവിടെനിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്നു. സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഫിസിക്‌സില്‍ പഠനം പൂര്‍ത്തിയാക്കി. കല്‍കട്ട യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടി.
തുടര്‍ന്ന് ഒരു മരുന്ന് കമ്പനിയുടെ വിപണന വിഭാഗത്തില്‍ കുറേ കാലം ജോലി ചെയ്തു. ഇഷ്ട തട്ടകമായ സിനിമയിലെത്താനുള്ള മോഹം നിമിത്തം ഒരു ഫിലിം ലബോറട്ടറിയില്‍ ശബ്ദവിഭാഗത്തില്‍ ടെക്‌നീഷ്യനായി ജോലി ആരംഭിച്ചു.
കമ്മ്യൂണിസറ്റ് സഹയാത്രികനായിരുന്നു. രാജ്യസഭാംഗമായിരുന്നു. ദാദാ സാഹേബ് ഫാല്‍കെ അവാര്‍ഡ് ജേതാവാണ്. രാജ്യം പദ്മഭൂഷന്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.
ഫ്രാന്‍സിന്റെ കമാന്ത്യൂര്‍ ദ് ലോദ്ര് ദ ആര്‍ എ ലാത്ര് പുരസ്‌കാരം റഷ്യയുടെ ഓര്‍ഡര്‍ ഒഫ് ഫ്രണ്ട്ഷിപ് പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
Keywords: Legendary, Bengali filmmaker, Padmabhushan, Mrinal Sen, Kolkata, Bhawanipur, , Kunal Sen, Chicago, , Saumitra Chatterjee, Dhritiman Chatterjee, Aparna Sen, Buddhadeb Dasgupta, Anjana Dutta, Dhritiman Chatterjee
COMMENTS