സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വര്‍ക്കലയ്ക്കടുത്ത് ചാവര്‍കോട് സിഎച്ച്എംഎം കോളേജില്‍ അല്‍ ക്വ ഇദ വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : വര്‍ക്കലയ്ക്കടുത്ത് ചാവര്‍കോട് സിഎച്ച്എംഎം കോളേജില്‍ അല്‍ ക്വ ഇദ വേഷത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തിയെ ന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ചാനലുകള്‍ പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും സംസ്ഥാന ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ കഴമ്പില്ലാത്തതും കോളേജിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താനുള്ളതാണെന്നും കോളേജ് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ഓണത്തിനായിരുന്നു ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കോളേജിനു മുന്നില്‍ ഇത്തരത്തിലൊരു പ്രകടനം നടത്തിയത്. വേഷവും പതാകയും അല്‍ ക്വ ഇദയെ അനുകൂലിക്കുന്നതായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ക്രിസ്മസ് ആഘോഷത്തിനും പ്രകടനം നടത്തിയിരുന്നുവെന്നും പറയപ്പെടുന്നു.
ഇക്കാര്യം നാട്ടില്‍ ചര്‍ച്ചയായതോടെ ഇന്നു രാവിലെ ബിജെപിയുടെ നേതൃത്വത്തില്‍ കോളേജിലേക്കു മാര്‍ച്ച് നടത്തിയിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ധ്യാനശീലന്‍ ആലംകോട്, വര്‍ക്കല മണ്ഡലം കമ്മിറ്റി ജനറല്‍ സെക്രട്ടറി ഹരിലാല്‍, ഹിന്ദു ഐക്യ വേദി നേതാവ് രാജരംഗന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഇതോടെയാണ് പ്രശ്‌നം വലിയ ചര്‍ച്ചയായതും മാധ്യമങ്ങള്‍ ഏറ്റെടുത്തതും. തൊട്ടു പിന്നാലെയാണ് വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സിഎച്ച്എംഎം കോളേജിലേക്കു ബിജെപി നടത്തിയ പ്രകടനത്തില്‍ നിന്ന്
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഡിജിപി മനോജ് എബ്രഹാമിനോടു നിര്‍ദ്ദേശിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അറിയിച്ചിട്ടുണ്ട്.
എന്നാല്‍, കോളേജില്‍ ദേശവിരുദ്ധ പ്രവര്‍ത്തനമൊന്നും നടക്കുന്നില്ലെന്നാണ് നടത്തിപ്പു ചുമതലയുള്ള മെറ്റ്ക ട്രസ്റ്റ് ജനറല്‍ സെക്രട്ടറി അഡ്വ. ഷഹീര്‍ പറയുന്നത്.
2018 മാര്‍ച്ച് 14ന് കോളജിലെ വാര്‍ഷിക ദിനാചരണത്തിന് മുഖ്യാതിഥിയായി നടന്‍ സലിം കുമാറിനെ ക്ഷണിച്ചിരുന്നു. സലിംകുമാര്‍ കറുപ്പ് വേഷം ധരിച്ചാണെത്തിയത്. തുടര്‍ന്നു വിദ്യാര്‍ത്ഥികളും കറുപ്പ് വേഷമണിഞ്ഞു. അന്നത്തെ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ കോളേജിനെതിരേ പ്രചരിപ്പിക്കുന്നതെന്നും അഡ്വ. ഷഹീര്‍ പറയുന്നു.
Keywords: CHMM College, Chavercode, Varkala
COMMENTS