സ്വന്തം ലേഖകന്‍ കൊല്ലം: വിവാദങ്ങള്‍ക്കിടെ, കൊല്ലം ബൈപാസ് 2019 ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മ...
സ്വന്തം ലേഖകന്‍
കൊല്ലം: വിവാദങ്ങള്‍ക്കിടെ, കൊല്ലം ബൈപാസ് 2019 ഫെബ്രുവരി രണ്ടിന് ഉദ്ഘാടനം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകന്‍.
നിര്‍മാണം പൂര്‍ത്തിയായിട്ടും റോഡ് ഗതാഗതത്തിനു തുറന്നുകൊടുക്കാത്തത് പ്രതിഷേധത്തിനിടയായിക്കിയിരുന്നു. എന്നാല്‍, വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിനാലാണ് ബൈപാസ് തുറക്കാത്തതെന്നാണ് സര്‍ക്കാര്‍ വാദം.
ഇനിയും ഉദ്ഘാടനം വൈകിയാല്‍ ജനകീയ ഉദ്ഘാടനം നടത്തുമെന്ന് സ്ഥലം എംപി എന്‍കെ പ്രേമചന്ദ്രന്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടെ, പ്രതിഷേധം നിമിത്തം റോഡ് ഭാഗികമായി തുറന്നിരിക്കുകയാണ്.
കൊല്ലം ബൈപാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ആലപ്പുഴയില്‍ നിന്നു തിരുവനന്തപുരത്തേയ്ക്ക് കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ പോകാനാവും. ദുരം കുറയുമെന്നു മാത്രമല്ല, വന്‍ ഗതാഗതക്കുരുക്കില്‍ നിന്നു ദീര്‍ഘദൂരയാത്രക്കാര്‍ക്കു മോചനം ലഭിക്കുകയും ചെയ്യും.
ഇടതുപക്ഷവും വലതുപക്ഷവും ഈ ബൈപാസിന്റെ പേരില്‍ ഒരുപോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. നീണ്ടകര കഴിഞ്ഞ് ആല്‍ത്തറമൂട് മുതല്‍ മേവറം വരെ നീളുന്നതാണ് ബൈപാസ്. 13 കിലോ മീറ്ററാണ് ദൈര്‍ഘ്യം.
കേന്ദ്ര സര്‍ക്കാരിനാണ്‌റോഡിന്റെ സംരക്ഷണ ചുമതല. 1972ല്‍ അന്നത്തെ പൊതുമരാമത്തു മന്ത്രിയായിരുന്ന ടികെ ദിവാകരനാണ് കൊല്ലം ബൈപാസ് എന്ന ആശയം മുന്നോട്ടുവച്ചതും അതിനായി പ്രവര്‍ത്തിച്ചതും. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥലമെടുപ്പു നടത്തിയെങ്കിലും റോഡ് കടലാസിലൊതുങ്ങുകയായിരുന്നു.
ഓലയില്‍, തേവള്ളി, വെള്ളയിട്ടമ്പലം വഴിയാണ് അന്ന് ഉദ്യോഗസ്ഥര്‍ റോഡ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ടി.കെ ദിവാകരന്‍ ഇടപെട്ട് ഇത് മേവറം, കല്ലുംതാഴം, കടവൂര്‍, കാവനാട് വഴിയാക്കി. മേവറം മുതല്‍ അയത്തില്‍ വരെ മൂന്നു കിലോ മീറ്റര്‍ റോഡ് 1993ല്‍ തന്നെ പണി പൂര്‍ത്തിയായി ഗതാഗതത്തിനു തുറന്നുകൊടുത്തു. അയത്തില്‍-കല്ലുംതാഴം വരെയുള്ള ഒന്നര കിലോ മീറ്റര്‍ റോഡ് പണി പൂര്‍ത്തിയാക്കി രണ്ടായിരത്തില്‍ ഗതാഗതത്തിനു തുറന്നുകൊടുത്തു.
കല്ലുംതാഴം മുതല്‍ ആല്‍ത്തറമൂട് വരെയുള്ള 8.45 കിലോ മീറ്റര്‍ പണി ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. ഈ ഭാഗത്ത് മൂന്നു പാലങ്ങളുണ്ട്. 865 മീറ്റര്‍ വരുന്ന കണ്ടച്ചിറ പാലം, 620 മീറ്റര്‍ മീറ്റര്‍ അരവിള പാലം, 90 മീറ്റര്‍ കടവൂര്‍ പാലം എന്നിവയാണ് ഇവിടുത്തെ പാലങ്ങള്‍. കൂടാതെ ഒരു അണ്ടര്‍ പാസുമുണ്ട്.
മൂന്നു ദേശീയപാതകളെ ഈ ബൈപാസ് സ്പര്‍ശിക്കുന്നുണ്ട്. എന്‍എച്ച് 66 (പഴയ എന്‍എച്ച്47), എന്‍എച്ച് 183 (പഴയ എന്‍എച്ച് 220), എന്‍എച്ച് 744 (പഴയ എന്‍എച്ച് 208) എന്നിവയിലൂടെ കടന്നാണ് ഈ ബൈപാസ് പോകുന്നത്.
അഷ്ടമുടി കായലിനു മുകളിലൂടെയും പാലം ബൈപാസ് കടന്നുപോകുന്നുണ്ട്. ഈ ഭാഗത്തെ കാഴ്ചകള്‍ മനോഹരമാണ്.
Keywords: Kollam Bypass, NH 66, CBD, Kerala, India, Kavanad, Mevaram, Kureepuzha, Kadavur, Kallumthazham, Ayathil, Government, Public Works Department, T. K. Divakaran, Ashtamudi Lake
COMMENTS