ബംഗലൂരു: വിജയ് സേതുപതി, തൃഷ എന്നിവരുടെ അഭിനയപാടവം കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് 96. തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ ചിത്ര...
ബംഗലൂരു: വിജയ് സേതുപതി, തൃഷ എന്നിവരുടെ അഭിനയപാടവം കൊണ്ട് ഏറെ ശ്രദ്ധേയമായ ചിത്രമാണ് 96. തമിഴ്‌നാട്ടിലും കേരളത്തിലും ഒരുപോലെ ഹിറ്റായ ചിത്രത്തിലെ ജാനു, റാം എന്നീ കഥാപാത്രങ്ങള്‍ ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നു.
ഇപ്പോള്‍ ഇതാ പ്രീതം ഗുബ്ബിയുടെ സംവിധാനത്തില്‍ ഇതിന്റെ കന്നഡ റീമേക്ക് വരുന്നു. മലയാളിതാരം ഭാവന ജാനുവിന്റെ വേഷത്തില്‍ എത്തുന്നു എന്നതാണ് ഇതിന്‍രെ മറ്റൊരു പ്രത്യേകത. റാം എന്ന കഥാപാത്രമായി കന്നഡ താരം ഗണേഷും രംഗത്തെത്തും.
99 എന്നാണ് ചിത്രത്തിന് പേരുനല്‍കിയിരിക്കുന്നത്. ഭാവന തന്നെയാണ് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. അടുത്തവര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
Keywords: 96, 99, Kannada, Bhavana Next year
COMMENTS