കോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറ കണ്ടതിനാല്‍ ഈ മാസം 20നായിരിക്കും നബിദിനമെന്ന് മതാദ്ധ്യക്ഷര്‍ അറിയിച്ചു. പിറ കണ്ടതിനാല്‍ വെള്ളിയാഴ്ച ...
കോഴിക്കോട്: കോഴിക്കോട്ട് മാസപ്പിറ കണ്ടതിനാല്‍ ഈ മാസം 20നായിരിക്കും നബിദിനമെന്ന് മതാദ്ധ്യക്ഷര്‍ അറിയിച്ചു.
പിറ കണ്ടതിനാല്‍ വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവരും നബിദിനം 20നായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
Keywords: Nabidinam, Islam, Muslim, Panakkadu Thangal
COMMENTS