സിഡ്‌നി: മൂന്നാം മത്സരം ജയിച്ചുകൊണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സമനിലയിലെത്തിച്ചു. ആദ്യ മത്സരം ആതിഥേയര്‍ വിജയിച്...
സിഡ്‌നി: മൂന്നാം മത്സരം ജയിച്ചുകൊണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ സമനിലയിലെത്തിച്ചു. ആദ്യ മത്സരം ആതിഥേയര്‍ വിജയിച്ചപ്പോള്‍ രണ്ടാം മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു. മഴ നിയമത്തിന്റെ ആനുകൂല്യത്തിലായിരുന്നു ആദ്യ മത്സരം കങ്കാരുക്കള്‍ വിജയിച്ചത്.
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 165 റണ്‍സ് ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അവസാന ഓവറില്‍ മറികടന്നു. വിരാട് കോലിയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ, അവസാന രണ്ട് പന്തു കള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കുകയായിരുന്നു.
ശിഖര്‍ ധവാനും രോഹിത് ശര്‍മയും നല്ല തുടക്കം നല്കി. ആറാം ഓവറില്‍ ധവാന്‍ പുറത്താവുമ്പോള്‍ 22 പന്തില്‍ 41 റണ്‍സ് എടുത്തിരുന്നു. മികച്ച ഫോമിലുള്ള ധവാന്‍ രണ്ട് സിക്‌സറുകളും ആറ് ബൗണ്ടറികളും പറത്തി. രോഹിത് രണ്ട് സിക്‌സും ഒരു ബൗണ്ടറിയുമായി 16 പന്തില്‍ 23 റണ്‍സ് നേടി. ആദം സംപയുടെ പന്തില്‍ രോഹിത് ബൗള്‍ഡാവുകയായിരുന്നു.
ക്യാപ്റ്റന്‍ വിരാട് കോലി സൂക്ഷ്മതയോടെയാണ് തുടങ്ങിയത്. ലോകേഷ് രാഹുല്‍ മറുവശത്ത് പതറുകയായിരുന്നു. 20 പന്തില്‍ 14 റണ്‍സുമായി രാഹുല്‍ പുറത്തായി. പിന്നാലെ വന്ന ദിനേഷ് കാര്‍ത്തിക് കോലിയുമായി ചേര്‍ന്നു കളിയുടെ സ്വഭാവം മാറ്റി.
അവസാന ഓവറില്‍ ആറ് പന്തില്‍ അഞ്ച് റണ്‍സ് വേണ്ടിയിരുന്നു. മൂന്നാം പന്ത് ബൗണ്ടറി കടത്തി കോലി ജയം ഏതാണ്ട് ഉറപ്പിച്ചു. പിന്നാലെ അടുത്ത പന്തും ബൗണ്ടറിയിലേക്ക് പായിച്ച് കോലി പരമ്പര നഷ്ടം ഒഴിവാക്കി.തുരത്തി കോഹ്‌ലി ഇന്ത്യന്‍ ജയമുറപ്പിച്ചു.
നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഓസ്‌ട്രേലിയയെ 164 റണ്‍സില്‍ ഒതുക്കിയത്. 36 റണ്‍സിന് ക്രുനാല്‍ നാല് വിക്കറ്റ് പിഴുതു. ക്രുനാല്‍ പാണ്ഡ്യയാണ് മാന്‍ ഓഫ് ദ മാച്ച്. കുല്‍ദീപ് യാദവ് റണ്‍സ് വിട്ടുകൊടുക്കാതെ നന്നായി പന്തെറിഞ്ഞു. ഒരു വിക്കറ്റായിരുന്നു യാദവിന്റെ സമ്പാദ്യം. പരമ്പരയിലെ താരമായി ശിഖര്‍ ധവാനെ തിരഞ്ഞെടുത്തു.
Keywords: Virat Kohli, Krunal Pandya, Indian cricketer, consecutive centuries, Indian cricket team, skipper, Australia, bowlers, Rohit Sharma , Shikhar Dhawan, Ricky Ponting, Kumar Sangakkara
COMMENTS