തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് അയച്ചുതന്ന വിമാനങ്ങളുടെ വാടകയും റേഷന്‍ സഹായത്തിന്റെ വിലയുമായി കേന്ദ്ര സര്‍ക്കാര്‍ 290.74 കോടി രൂ...
തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് അയച്ചുതന്ന വിമാനങ്ങളുടെ വാടകയും റേഷന്‍ സഹായത്തിന്റെ വിലയുമായി കേന്ദ്ര സര്‍ക്കാര്‍ 290.74 കോടി രൂപ ആവശ്യപ്പെട്ടുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വെളിപ്പെടുത്തി.
ഇത്തരം ആവശ്യങ്ങള്‍ മുന്നില്‍ നില്‌ക്കെ, ദുരിതാശ്വാസ നിധിയിലെത്തിയ തുക മതിയാകാതെ വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചട്ടം 300 അനുസരിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സാലറി ചലഞ്ചിലൂടെ സമാഹരിച്ചത് ഉള്‍പ്പെടെ നവംബര്‍ 27 വരെ 2683.18 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലെത്തിയത്. 688.48 കോടി രൂപ ഇതുവരെ ചെലവായി.
സി.എം.ഡി.ആര്‍.എഫി.ല്‍ നിന്ന് 1357.78 കോടി രൂപ വീടുകളുടെ പുനര്‍ നിര്‍മാണത്തിനു വേറെയും ചെലവ് പ്രതീക്ഷിക്കുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും ലോകബാങ്കിന്റെയും സൂചിക പ്രകാരം നാശനഷ്ടം പരിഹരിക്കാന്‍ 31,000 കോടി രൂപ വേണ്ടതുണ്ട്.
സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ തന്നെ 586.04 കോടി രൂപ ഇതിനകം ചിലവായിട്ടുണ്ട്. 706.74 കോടി രൂപ കൂടി ലഭിച്ചാലേ ഇതുവരെയുള്ള ബാധ്യത തീര്‍ക്കാനാവൂ.
എസ്ഡിആര്‍എഫിലുള്ള മൊത്തം തുകയും വിനിയോഗിച്ചാലും ബാധ്യത മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ ഫണ്ട് തികയാതെവരും, മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രളയത്തിനു ശേഷമുള്ള പുനര്‍നിര്‍മ്മാണത്തെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. കാലവര്‍ഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനഃസ്ഥാപിക്കുകയല്ല പുനര്‍നിര്‍മാണത്തിലൂടെ ഉദ്ദേശിക്കുന്നത്. പാരിസ്ഥിതിക സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാര്‍ഷിക സംസ്‌കൃതിയും സംരക്ഷിച്ചുകൊണ്ടുള്ള ഒരു കാഴ്ചപ്പാടാണ് ലക്ഷ്യം വയ്ക്കുന്നതെന്നു പിണറായി വ്യക്തമാക്കി.
ലോകത്തെമ്പാടുമുള്ള അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോകാനാണ് ഉദ്ദേശിക്കുന്നത്. കിട്ടുന്ന അറിവുകള്‍ നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കൊപ്പിച്ച് രൂപപ്പെടുത്തുകയും ചെയ്യും.
കേരള പുനര്‍നിര്‍മ്മാണ പദ്ധതി എന്ന പേരിലായിരിക്കും നവീകരണം. ആസൂത്രണത്തിലും നിര്‍മ്മാണത്തിലും വേഗതവും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ടായിരിക്കും ഈ നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Keywords: Kerala, Flood, Pinarayi Vijayan, Center, Narendra Modi
COMMENTS