സ്വന്തം ലേഖകന്‍ തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കു കൊടുത്തില്ലെന്ന കാരണത്താല്‍, ഹൈക്കോടതി ഉത്തരവ് മറികടന്ന്, ഉദ്യോഗസ്ഥനെ സ്ഥലം മ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സാലറി ചലഞ്ചില്‍ പങ്കു കൊടുത്തില്ലെന്ന കാരണത്താല്‍, ഹൈക്കോടതി ഉത്തരവ് മറികടന്ന്, ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
വര്‍ക്കല താലൂക്ക് ഓഫീസിലെ സീനിയര്‍ കഌക്കായ എ.എസ് അഭിലാഷിനെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. സാലറി ചലഞ്ചില്‍ വിഹിതം കൊടുത്തില്ലെന്ന കാരണമല്ല സ്ഥലം മാറ്റത്തിനു ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
എന്നാല്‍, പ്രതികാരം തന്നെയാണ് സ്ഥലം മാറ്റത്തിനു പിന്നിലെന്നു വ്യക്തമാണ്. അഭിലാഷിനെ കൂടാതെ, ഇവിടെ ചലഞ്ചില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ച രണ്ട് ഉദ്യോഗസ്ഥരെ കൂടി സ്ഥലം മാറ്റിയിട്ടുണ്ട്.
ചെമ്മരുതി വില്ലേജ് ഓഫീസില്‍, വില്ലേജ് ഓഫീസറുടെ ചുമതലയോടു കൂടിയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ഇതു പ്രതികാര നടപടി തന്നെയാണെന്ന് എന്‍ജിഒ അസോസിയേഷന്‍
പ്രസിഡന്റ് എന്‍.കെ ബെന്നി പറയുന്നു.
സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥരെല്ലാം പ്രളയദുരിതാശ്വാസത്തിന് വിഹിതം കൊടുക്കാന്‍ സന്നദ്ധരായിരുന്നു. എന്നാല്‍, തങ്ങളുടെ ഒരുമാസത്തെ ശമ്പളം മൊത്തം കൊടുക്കാനാവില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതു മുഖവിലയ്‌ക്കെടുക്കാതെയാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം.
സാലറി ചലഞ്ചില്‍ പങ്കെടുത്തില്ല എന്ന കാരണത്താല്‍ ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സ്ഥലം മാറ്റുകയോ ശിക്ഷണ നടപടിക്കു വിധേയരാക്കുകയോ ചെയ്യരുതെന്നായിരുന്നു ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം.
COMMENTS