മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ ഭാര്യ ആമി മോദിയെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയുടെ ഭാര്യ ആമി മോദിയെയും കേസില്‍ പ്രതി ചേര്‍ക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു.
നീരവ് മോദി വിവിധ ബാങ്കുകളില്‍ നിന്നായി കടമെടുത്ത തുകയില്‍ നിന്ന് 226 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകള്‍ ഭാര്യയുടെ പേരില്‍ വാങ്ങിയിരുന്നു. ഇക്കാരണത്താലാണ് അവരെയും പ്രതിചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ലണ്ടനിലെ ചാരിറ്റബിള്‍ ട്രസ്റ്റായ ഈത്തകയുടെ പേരിലാണ് നീരവ് മോദി ഫ്‌ളാറ്റുകള്‍ വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഫ്‌ളാറ്റുകളുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആമി മോദിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2018 ലാണ് ഈ ഫ്‌ളാറ്റുകള്‍ ട്രസ്റ്റിന്റെ പേരിലാക്കുന്നത്.

COMMENTS