തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ നിര്‍മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. ആളപാ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ നിര്‍മാണ യൂണിറ്റിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. ആളപായമില്ല.
മണിക്കൂറുകള്‍ ശ്രമിച്ചിട്ടും തീ പൂര്‍ണമായി അണയ്ക്കാനായിട്ടില്ല. വിഷപ്പുക ശ്വസിച്ച് രണ്ടു പേര്‍ ആശുപത്രിയിലായിട്ടുണ്ട്. പൊലീസും രക്ഷാ ദൗത്യത്തില്‍ സഹായിക്കുന്നുണ്ട്.
തിരുവനന്തപുരം ജില്ലയിലെ ഏതാണ്ട് എല്ലാ ഫയര്‍ യൂണിറ്റുകളെയും ഇവിടേയ്ക്കു വിളിപ്പിച്ചിട്ടുണ്ട്. വെള്ളം ഒഴിക്കുന്തോറും തീ ആളുകയാണ്.
ഗോഡൗണിനു സമീപത്തുനിന്നുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. ഇവിടേയ്ക്കുള്ള വാഹനഗതാഗതവും തടഞ്ഞു. വിഷപ്പുക ശ്വസിച്ച് അപകടമുണ്ടാകാനുള്ള സാദ്ധ്യത കൂടി മുന്‍നിറുത്തിയാണ് ആളെ ഒഴിപ്പിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നു കരുതുന്നു. രണ്ടു ദിവസം മുന്‍പും ഇവിടെ ചെറിയ തോതില്‍ തീപിടിത്തമുണ്ടായിരുന്നു.
ഗോഡൗണില്‍ നിന്നു പല തവണ പൊട്ടിത്തെറി കേട്ടു. ഗോഡൗണില്‍ ഗ്യാസ് സിലിണ്ടറുകളും മറ്റും സൂക്ഷിച്ചിട്ടുള്ളതിനാല്‍ അഗ്നിരക്ഷാ സേനയ്ക്കും വേണ്ടവിധം പ്രവര്‍ത്തിച്ചു മുന്നേറാനാവുന്നില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അത്യാഹിതം നേരിടാന്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. തീ സമീപത്തേയ്ക്കും ആളിപ്പടരാനുള്ള സാദ്ധ്യത കൂടി മുന്നില്‍ കണ്ടാണ് ഈ നീക്കം.
അപകട സ്ഥലത്തിനടുത്ത് നാളെ മുഖ്യമന്ത്രി പങ്കെടുക്കേണ്ട ചടങ്ങുണ്ടായിരുന്നു. ഇതിന്റെ വേദിയിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്.
Keywords: Fire, Family Plastics, Manvila, Kerala Fire Force, Police
 



 
							     
							     
							     
							    
 
 
 
 
 
COMMENTS