ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. ഈ വിധിയോടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിരിക്കുന്ന...
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. ഈ വിധിയോടെ 157 വര്‍ഷം പഴക്കമുള്ള നിയമമാണ് സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയിരിക്കുന്നത്. 1861 ലെ ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം സ്വവര്‍ഗരതി പത്തു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരുന്നു. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്.
2009 ല്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ 2013 ല്‍ സുപ്രീംകോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.
ഇപ്പോള്‍ വന്നിരിക്കുന്ന വിധിപ്രകാരം സ്വവര്‍ഗ ലൈംഗികത കുറ്റകരമായി കണക്കാക്കിയിരുന്ന 377 -ാം വകുപ്പ് തന്നെ ഇല്ലാതാകുകയാണ്. സുപ്രീംകോടതിയുടെ ഈ നിര്‍ണ്ണായക വിധിയോടെ സ്വവര്‍ഗ ലൈംഗികത പൗരാവകാശം എന്ന നിലയിലേക്ക് വന്നിരിക്കുകയാണ്.

COMMENTS