തിരുവനന്തപുരം: തനിക്കെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ട്രോളുകളില്‍ മിക്കതും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നവയാണെന്ന് നടി മല്ലിക സ...
തിരുവനന്തപുരം: തനിക്കെതിരെ നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ട്രോളുകളില്‍ മിക്കതും വെറുപ്പും വിദ്വേഷവും ഉളവാക്കുന്നവയാണെന്ന് നടി മല്ലിക സുകുമാരന്‍. അടുത്തിടെ മകനും നടനുമായ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കാറിനെക്കുറിച്ച് സംസാരിച്ചതിന്റെ പേരിലും പ്രളയസമയത്ത് വീട്ടില്‍ വെള്ളം കയറിയപ്പോഴും മല്ലികയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ ആക്രമണം നടന്നിരുന്നു.
എന്നാല്‍ ഇതിനോട് മല്ലിക സുകുമാരന്‍ പ്രതികരിക്കുന്നത് കേരളത്തിലെ തൊഴിലില്ലായ്മ എത്രത്തോളം രൂക്ഷമാണെന്നാണ് ഇതിലൂടെ മനസ്സിലാകുന്നതെന്നാണ്. ഇത്തരം ട്രോളുകളില്‍ സത്യസന്ധത വേണമെന്നും ശുദ്ധമായ നര്‍മ്മമോ കാമ്പുള്ള വിമര്‍ശനങ്ങളോ ആയിരിക്കണമെന്നുമാണ് ഇതേക്കുറിച്ച് മല്ലിക സുകുമാരന്റെ അഭിപ്രായം.

COMMENTS