ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ നാ...
ചെന്നൈ: അമിത വേഗത്തില്‍ കാറോടിച്ച് അപകടം വരുത്തിയ കേസില്‍ നടന് വിക്രമിന്റെ മകന് ധ്രുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് ധ്രുവും മറ്റു രണ്ടു കൂട്ടുകാരും അറസ്റ്റിലായത്.
അമിത വേഗത്തിലായിരുന്ന ധ്രുവിന്റെ കാര്‍ ഇടിച്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അമിതവേഗത്തില്‍ വാഹനമോടിച്ചു, പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ജീവനും ഭീഷണിയാകുന്ന വിധം പ്രവര്‍ത്തിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗവും പിന്‍ഭാഗവും തകര്‍ന്നിരുന്നു. ഓട്ടോറിക്ഷയുടെ ഒരു വശം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചികിത്സയിലാണ്.

COMMENTS