കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എമ്മിലെ മുതിര്‍ന്ന നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കരോഗം ബാധിച്ച്...
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സി.പി.എമ്മിലെ മുതിര്‍ന്ന നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89) അന്തരിച്ചു. വൃക്കരോഗം ബാധിച്ച് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹത്തിന് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില മോശമാവുകയായിരുന്നു.
പത്തു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് ചാറ്റര്‍ജി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതല്‍ 2009 വരെ സ്പീക്കറായി പ്രവര്‍ത്തിച്ചു.
യു.പി.എ സര്‍ക്കാരിനു ആണവക്കരാര്‍ വിഷയത്തില്‍ സി.പി.എം പിന്തുണ പിന്‍വലിച്ചിട്ടും സ്പീക്കര്‍ പദവിയില്‍നിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008 ല്‍ പാര്‍ട്ടി പുറത്താക്കിയിരുന്നു.
പാര്‍ട്ടിയിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം തിരിച്ചു പാര്‍ട്ടിയിലെത്തുമെന്നു കരുതിയിരിക്കെയായിരുന്നു അന്ത്യം.
Keywords: Somanath Chatterjee, Loksabha Speeker, India, CPM


COMMENTS