ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതി രൂക്ഷമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുകൂട്ടി. ആഭ്യന്തര മന...
ന്യൂഡല്‍ഹി: കേരളത്തിലെ മഴക്കെടുതി രൂക്ഷമായതോടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചുകൂട്ടി. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ദുരന്ത നിവാരണ സമിതിയുടെ യോഗമാണ് വിളിച്ചുകൂട്ടിയത്. യൂണിയന്‍ ക്യാബിനറ്റ് സെക്രട്ടറി പി.കെ സിന്‍ഹയുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്.
കേരളത്തില്‍ സ്ഥിതിഗതികള്‍ വീണ്ടും മോശമായതോടെ സര്‍ക്കാര്‍ വീണ്ടും കേന്ദ്രസഹായം തേടിയിരുന്നു. സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി നേരിട്ട് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചത്.

COMMENTS