പ്രധാനമന്ത്രി വ്യോമനിരീക്ഷണത്തിനായി പുറപ്പെടുന്നു തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്...
പ്രധാനമന്ത്രി വ്യോമനിരീക്ഷണത്തിനായി പുറപ്പെടുന്നു
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം റദ്ദാക്കി.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി തലസ്ഥാനത്തെത്തിയത്. വ്യോമനിരീക്ഷണം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി രാവിലെ 10.35ന് ഡല്‍ഹിക്കു തിരിച്ചു പോകും.
#WATCH Navy delivers relief material to stranded people in a flooded area of Kochi. #Keralafloods pic.twitter.com/dC8Lp78e8q— ANI (@ANI) August 18, 2018
രാവിലെ അദ്ദേഹം തിരുവനന്തപുരത്തു നിന്നു കൊച്ചിക്ക് ഹെലികോപ്ടര്‍ മാര്‍ഗം തിരിച്ചുവെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റദ്ദാക്കുകകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്.
റാന്നി, ചെങ്ങന്നൂര്‍, ആലുവ, പത്തനംതിട്ട, ചാലക്കുടി എന്നിവിടങ്ങളില്‍ ഒന്നര മണിക്കൂര്‍ വ്യോമനിരീക്ഷണമാണ് പദ്ധതിയിട്ടിരുന്നത്.
ഇപ്പോള്‍ പ്രധാനമന്ത്രി കൊച്ചി നേവല്‍ ആസ്ഥാനത്താണുള്ളത്. അവിടെ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ പി സദാശിവം തുടങ്ങിയവരുമായി അദ്ദേഹം ആശയവിനിമയം നടത്തുന്നുണ്ട്. കാലാവസ്ഥ മാറിയാല്‍ അദ്ദേഹം വ്യോമനിരീക്ഷണം നടത്തുമോ എന്നുറപ്പായിട്ടില്ല.
പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കേന്ദ്രം ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Keywords: #Kerala Floods, Narendra Modi, Pinarayi Vijayan
COMMENTS