പൈനാവ്: കേരളത്തെ വീണ്ടും ദുരിതത്തിലാഴ്ത്തിക്കൊണ്ട് മഴ കനത്തു. ഇതോടെ, ഇടുക്കിയില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തിയി...
പൈനാവ്: കേരളത്തെ വീണ്ടും ദുരിതത്തിലാഴ്ത്തിക്കൊണ്ട് മഴ കനത്തു. ഇതോടെ, ഇടുക്കിയില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളെല്ലാം വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
അഞ്ചു ഷട്ടറുകളും തുറന്നതോടെ, നീരൊഴുക്കു ശക്തമാവുകയും താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാവുകയും ചെയ്തു.
ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഒന്ന്, അഞ്ചു ഷട്ടറുകള്‍ ഇന്നുച്ചയോടെ അടച്ചിരുന്നു. ഇതു രണ്ടും ഒരു മീറ്റര്‍ വീണ്ടും ഉയര്‍ത്തിയിരിക്കുകയാണ്.
ഇതോടെ, പുറത്തേയ്ക്ക് സെക്കന്‍ഡില്‍ ആറു ലക്ഷം ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്.
ഇടുക്കിക്കു മുകളില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതു കൂടി പരിഗണിച്ചാണ് ഇടുക്കിയില്‍ വീണ്ടും ഷട്ടറെല്ലാം ഉയര്‍ത്തിയത്.
ഇപ്പോള്‍ ഇടുക്കിയില്‍ 2397.17 അടിയാണ് ജലനിരപ്പ്. 2403 അടി ജലമാണ് ഇടുക്കിയുടെ പരമാവധി സംഭരണ ശേഷി.
COMMENTS