പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ കാണുന്ന രാജ്നാനാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ സമീപ...
പ്രളയബാധിത പ്രദേശങ്ങൾ ഹെലികോപ്ടറിൽ കാണുന്ന രാജ്നാനാഥ് സിംഗ്. മുഖ്യമന്ത്രി പിണറായി വിജയൻ , കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം എന്നിവർ സമീപം
തിരുവനന്തപുരം: പ്രളയ ദുരിതം നേരിടാൻ കേരളത്തിന് 100 കോടി രൂപയുടെ അടിയന്തര ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. നേരത്തേ പ്രഖ്യാപിച്ച 160 കോടി രൂപയ്ക്കു പുറമേയാണിത്.
കേരളത്തിൽ പ്രളയം സൃഷ്ടിച്ചിരിക്കുന്നതു ഗുരുതര സ്ഥിതിയാണെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാജ്നാഥ് പറഞ്ഞു.
1220 കോടി രൂപയാണ് കേരളം ആവശ്യപ്പെട്ടത്. വിശദമായ റിപ്പോർട്ട് കിട്ടുന്ന മുറയ്ക്ക് ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് രാജ്നാഥ് പറഞ്ഞു.
മൊത്തം 8316 കോടി രൂപയുടെ നഷ്ടമാണ് പ്രളയം നിമിത്തമുണ്ടായതെന്നാണ് കേരളത്തിന്റെ പ്രാഥമിക വിലയിരുത്തൽ.

COMMENTS