ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിന് ഡല്‍ഹി പട്ട്യാലഹൗസ് കോടതി ഇടക്കാല ജാമ്യം...
ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിന് ഡല്‍ഹി പട്ട്യാലഹൗസ് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രാജ്യം വിട്ടുപോകുന്നതിന് അനുമതി വേണമെന്ന ഉപാധിയിലുമാണ്
ജാമ്യം അനുവദിച്ചിരിക്കുന്നത്.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇനി ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യേണ്ട സാഹചര്യം ഇല്ല എന്ന ശശി തരൂരിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജൂലായ് ഏഴിനാണ് ശശി തരൂരിനോട് വിചാരണ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

COMMENTS