കൊച്ചി: താരസംഘടന എഎംഎംഎയുടെ കൈനീട്ടവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി സംവിധായകന്‍ കമല്‍. പരാമര്‍ശത്തില്‍ മുതിര...
കൊച്ചി: താരസംഘടന എഎംഎംഎയുടെ കൈനീട്ടവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി സംവിധായകന്‍ കമല്‍.
പരാമര്‍ശത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്ക് വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. പരാമര്‍ശം തെറ്റിദ്ധരിപ്പിച്ചെന്നും കമല്‍ പറഞ്ഞു.
പ്രതികരിച്ചത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന നിലയിലല്ല. ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട വിഷയം അവരുടെ ആഭ്യന്തരകാര്യം അതില്‍ പ്രതികരിക്കുന്നില്ല.
എഎംഎംഎയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്കാണ് തന്റെ പിന്തുണയെന്നും കമല്‍ വ്യക്തമാക്കി.
കൈനീട്ടത്തെ പരാമര്‍ശിച്ച് കമല്‍ നടത്തിയ പ്രസ്താവന വന്‍വിവാദമായിരുന്നു. മുതിര്‍ന്ന താരങ്ങള്‍ കമലിനെ വിമര്‍ശിച്ചു രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഖേദം പ്രകടിപ്പിച്ച് അദ്ദേഹം മുന്നോട്ടുവന്ന്ത്.
എഎംഎംഎയില്‍ 500 ലേറെ അംഗങ്ങളുണ്ടെന്നും അവരില്‍ അഭിനയരംഗത്ത് സജീവമായുള്ളത് 50 പേര്‍മാത്രമാണെന്നും മറ്റുള്ള 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരുമാണെന്നാണ് കമലിന്റെ പ്രസ്താവന.
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ കമലിന്റെ പ്രസ്താവനയ്‌ക്കെതിരെ മുതിര്‍ന്ന അഭിനേതാക്കളായ മധു,കവിയൂര്‍ പൊന്നമ്മ, കെപിസി ലളിത, ജനാര്‍ദനന്‍ എന്നിവര്‍ മന്ത്രി എകെ ബാലനു പരാതി നല്‍കി.
Highlight: Senior actors against Kamal.

COMMENTS