കോട്ടയം: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്ര...
കോട്ടയം: കുമ്പസാര രഹസ്യം പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച കേസില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കേസിലെ രണ്ടാം പ്രതി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗ്ഗീസിനും നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജ്ജിനും വേണ്ടിയുള്ള തിരച്ചിലിലാണ് അന്വേഷണസംഘം. ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന നിലപാടിലാണ് അന്വേഷണസംഘം. എന്നാല്‍ കീഴടങ്ങല്‍ വൈകിയാല്‍ നേരിട്ട് അറസ്റ്റിലേക്ക് നീങ്ങാനാണ് തീരുമാനം.

COMMENTS