സ്വന്തം ലേഖകന്‍ കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിയത് കറുത്തു പൊക്കം കുറഞ്ഞ, കറുത്ത ഷര്‍ട്ടു ധരിച്...
സ്വന്തം ലേഖകന്‍
കൊച്ചി : എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിയത് കറുത്തു പൊക്കം കുറഞ്ഞ, കറുത്ത ഷര്‍ട്ടു ധരിച്ചയാളായിരുന്നുവെന്ന് എഫ് ഐ ആറില്‍ പറയുന്നു.
പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ഇന്നാണ് പുറത്തുവന്നത്. മുഹമ്മദെന്നാണ് കുത്തിയ ആളുടെ പേര്. സംഘത്തില്‍ രണ്ടു മുഹമ്മദുമാരുണ്ടായിരുന്നു. ഇതില്‍ ഏതു മുഹമ്മദാണ് കുത്തിയതെന്നു വ്യക്തമായിട്ടില്ല.
15 അംഗ സംഘമാണ് അക്രമത്തിനുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ കാമ്പസില്‍ തന്നെയുള്ളയാളാണ്. മറ്റു പതിനാലു പേരും പുറത്തുനിന്നു വന്നവരാണ്.
തര്‍ക്കം തുടങ്ങിയപ്പോള്‍ ആറു പേരാണ് പുറത്തുനിന്നു വന്നത്. പിന്നീടാണ് ശേഷിച്ചവരും എത്തിയത്.
പെരുമ്പാവൂരിലെ എസ്ഡിപി ഐ ഓഫീസില്‍ പൊലീസ് പരിശോധന നടത്തി. എറണാകുളം ജില്ലയിലെ പല കേന്ദ്രങ്ങളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്.
ഇതിനിടെ, അഭിമന്യു കൊലക്കേസ് ആസൂത്രിതമായി നടത്തിയതെന്നു സംശയം. അഭിമന്യുവിനെ അടിയന്തരമായി മഹാരാജാസ് കോളേജിലേക്കു വിളിച്ചുവരുത്തുകയായിരുന്നുവെന്നും കോളേജിലെത്തി അരമണിക്കൂറിനകം കൊല്ലപ്പെടുകയുമായിരുന്നുവെന്ന് ജ്യേഷ്ഠന്‍ ആരോപിക്കുന്നു.
ഇതോടെയാണ്, കൊലപാതകം ആസൂത്രിതമായിരുന്നുവെന്നു സംശയം ബലപ്പെട്ടിരിക്കുന്നത്. അഭിമന്യുവിനെ കൊന്നത് പ്രൊഫഷണല്‍ കൊലയാളികളായിരുന്നുവെന്നും ഒറ്റക്കുത്തിനു മരിക്കാന്‍ പാകത്തിലുള്ള കത്തിയായിരുന്നു ഉപയോഗിച്ചതെന്നും കണ്ടെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് സഹോദരന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കൊലപാതകം ആസൂത്രിതമെന്നു സംശയം ബലപ്പെട്ടതോടെ, പൊലീസ് ആ വഴിക്കും അന്വേഷിക്കാനാരംഭിക്കുകയാണ്.
ഡിവൈഎഫ് ഐ വട്ടവട മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് അഭിമന്യു നാട്ടിലെത്തിയത്. ഇതിനിടെയാണ് അത്യാവശ്യമായി കോളേജിലേക്കു വിളിപ്പിച്ചത്.
രാവിലെ ചെല്ലാമെന്നു പറഞ്ഞെങ്കിലും അതു പറ്റില്ല രാത്രി തന്നെ എത്തണമെന്നായിരുന്നു വിളിച്ചവര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചാണ് അഭിമന്യു പോയത്. പച്ചക്കറി വണ്ടിയില്‍ കയറിയാണ് അഭിമന്യു കോളേജിലേക്കു പോന്നത്. കോളേജിലെത്തി അരമണിക്കൂറിനകം കൊല്ലപ്പെടുകയുമായിരുന്നു.
COMMENTS