വാഷിംഗ്ടണ്‍: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്. പതിനേഴാമത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇത്. ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് ...
വാഷിംഗ്ടണ്‍: നൂറ്റാണ്ടിലെ എറ്റവും വലിയ ചന്ദ്രഗ്രഹണം ഇന്ന്. പതിനേഴാമത്തെ പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇത്. ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കുന്ന പൂര്‍ണ്ണ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നത്. രാത്രി 10.42 ഓടെ ഇന്ത്യയില്‍ ഗ്രഹണം കാണാനാവും. അനുകൂല കാലവസ്ഥയാണെങ്കില്‍ കേരളത്തിലും ഈ അപൂര്‍വ്വ പ്രതിഭാസം കാണാനാകും.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ചന്ദ്രന്‍ പൂര്‍ണ്ണമായും ഭൂമിയുടെ നിഴലില്‍ നിന്ന് പുറത്ത് വരും. ഹാനികരമായ യാതൊരു രശ്മികളും ചന്ദ്രനില്‍ നിന്ന് ഗ്രഹണ സമയത്ത് പ്രഭവിക്കില്ല. അതു കൊണ്ട് തന്നെ ഗ്രഹണം നേരിട്ട് കാണുന്നതിന് തടസ്സമില്ല.
ഏഷ്യയിലും ആഫ്രിക്കയിലും പൂര്‍ണ ഗ്രഹണം ദൃശ്യമാകും. യൂറോപ്പിലും തെക്കേ അമേരിക്കയിലും ഓസ്‌ട്രേലിയയിലും ഗ്രഹണം ഭാഗികമായിരിക്കും.

COMMENTS