ബംഗളുരു: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിനൊടുവില്‍ രൂപീകരിച്ച കര്‍ണാടകത്തിലെ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാരില്‍ കാര്യങ്ങള്‍ പന...
ബംഗളുരു: ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിനൊടുവില്‍ രൂപീകരിച്ച കര്‍ണാടകത്തിലെ ജനതാദള്‍-കോണ്‍ഗ്രസ് സര്‍ക്കാരില്‍ കാര്യങ്ങള്‍ പന്തിയല്ലെന്നു വ്യക്തമാക്കിക്കൊണ്ട്, മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കണ്ണീരും കൈയുമായി ജനങ്ങള്‍ക്കു മുന്നില്‍.
ബംഗളുരുവില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് മുഖ്യമന്ത്രി കണ്ണീര്‍ തൂവിയത്.
നിങ്ങള്‍ (പ്രവര്‍ത്തകര്‍) നിങ്ങളുടെ ഒരു സഹോദരന്‍ മുഖ്യമന്ത്രിയായതില്‍ സന്തോഷിക്കുന്നുവെന്ന് എനിക്കറിയാം. പക്ഷേ, ഞാന്‍ സന്തോഷവാനല്ല. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കു മാത്രമേ അറിയുന്നുള്ളൂ.
സഖ്യസര്‍ക്കാരിന്റെ വേദന ഞാനറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഭരണമെന്ന വിഷം ഞാന്‍ വിഴുങ്ങി. വിഷം വിഴുങ്ങിയ നീലകണ്ഠന്റെ (ശിവന്‍) അവസ്ഥയിലാണ് ഞാന്‍യെന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്കു കണ്ഠമിടറുകയും കണ്ണു നിറയുകയും ചെയ്തു.
#WATCH: Karnataka CM HD Kumaraswamy breaks down at an event in Bengaluru; says 'You are standing with bouquets to wish me, as one of your brother became CM & you all are happy, but I'm not. I know the pain of coalition govt. I became Vishkanth&swallowed pain of this govt' (14.07) pic.twitter.com/cQ8f90KkFT
— ANI (@ANI) July 15, 2018
മുഖ്യമന്ത്രി സ്ഥാനം അധികാരത്തിനു വേണ്ടിയല്ല താന്‍ ഏറ്റെടുത്തത്. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരുന്നു സ്ഥാനമേറ്റത്. അതിനു പക്ഷേ, വലിയ വിലയാണ് കൊടുത്തുകൊണ്ടിരിക്കുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയയിലാണ് സര്‍ക്കാര്‍ രൂപീകരിച്ചതെന്നും താന്‍ മുഖ്യമന്ത്രിയായതെന്നും കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന്റെ പിന്തുണയിലായിരുന്നു 37 സീറ്റുകള്‍ മാത്രമുള്ള ജെഡിഎസ് സര്‍ക്കാര്‍ രൂപീകരിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനപ്പുറം സര്‍ക്കാര്‍ നീളില്ലെന്നായിരുന്നു നിരീക്ഷകര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ പക്ഷേ, അതിനു മുന്നേതന്നെ സര്‍ക്കാര്‍ ആടിയുലയുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
COMMENTS