ട്വന്റി 20 നിർമ്മിക്കുവാൻ ഒരുങ്ങുന്ന വിദ്യാലയത്തിന്റെ രൂപരേഖ കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിര...
ട്വന്റി 20 നിർമ്മിക്കുവാൻ ഒരുങ്ങുന്ന വിദ്യാലയത്തിന്റെ രൂപരേഖ
കൊച്ചി: അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ലക്ഷ്യത്തോടെ ട്വന്റി20 ജനകീയ കൂട്ടായ്മ. കിഴക്കമ്പലം പഞ്ചായത്തില്‍ ഇത്തരത്തില്‍ ഭീഷണി നേരിട്ടിരുന്ന നാല് സ്‌കൂളുകളെയാണ് ട്വന്റി20 അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.
മികവുറ്റ ജനതയെ വാര്‍ത്തെടുക്കുവാന്‍ അംഗന്‍വാടി മുതല്‍ സ്‌കൂളുകള്‍ വരെ നിരവധി പദ്ധതികളാണ് അടിസ്ഥാന നിലവാരം ഉയര്‍ത്തി പഠന നിലവാരം മെച്ചപ്പെടുത്തുവാന്‍ ട്വന്റി20 ആവിഷ്‌കരിച്ചിരിക്കുന്നത്. കുമ്മനോട് മോഡല്‍ യു.പി സ്‌കൂള്‍, ഊരക്കാട് സ്‌കൂള്‍, പഴങ്ങനാട് സ്‌കൂള്‍ എന്നിവിടങ്ങളില്‍ 15 ലക്ഷം വരുന്ന മൂന്ന് സ്‌കൂള്‍ ബസുകളാണ് ട്വന്റി20 നല്കിയത്. ഭിന്നശേഷിക്കാര്‍ക്കുള്ള ബഡ്‌സ് സ്‌കൂളുകളിലും സര്‍ക്കാര്‍ സ്‌കൂളുകളിലും പച്ചക്കറി, പാല്‍, മുട്ട, മീന്‍, ഇറച്ചി തുടങ്ങി പോക്ഷക സമൃദ്ധമായ ഭക്ഷണമാണ് കുട്ടികള്‍ക്ക് ഒരുക്കിയിക്കുന്നത്.
വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്‌കൂളുകളിലെ അടുക്കള, ചുറ്റു മതില്‍, കിണര്‍, ജനല്‍, വാതില്‍ തുടങ്ങിയവ നവീകരിച്ചു. പഠന നിലാവരം ഉയര്‍ത്തുവാനും കുട്ടികളെയും മാതാപിതാക്കളെയും സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കുവാനും ഓരോ സ്‌കൂളുകളിലും ഹൈടെക് ക്ലാസ് മുറികളും കൊണ്ടുവരുന്നുണ്ട്.
ബുദ്ധിവികാസത്തിനും അറിവ് വര്‍ദ്ധിപ്പിക്കുവാനും അംഗനവാടികളില്‍ തന്നെ കുട്ടികള്‍ക്ക് 12000 രൂപ വിലമതിക്കുന്ന സ്മാര്‍ട് എഡ്യുക്കേഷന്‍ ടാബ് നല്കി കുട്ടികളുടെ ബാലപാഠങ്ങള്‍ മികവുറ്റ രീതിയിലാക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസം നല്കുന്ന സ്‌കൂളുകള്‍ പ്രതിനിധാനം ചെയ്ത് ഒരു മികവുറ്റ ജനതയെ വാര്‍ത്തെടുത്ത് 2020ഓടെ കിഴക്കമ്പലം പഞ്ചായത്തിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പഞ്ചായത്താക്കി മാറ്റുക എന്നതാണ് ട്വന്റി20യുടെ ലക്ഷ്യം.
COMMENTS