കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണ കേസില്‍ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയ...
കൊച്ചി: ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികാരോപണ കേസില്‍ നാല് വൈദികരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. ബലാത്സംഗം അടക്കം രണ്ടു കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
എബ്രഹാം വര്‍ഗ്ഗീസ്, ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ മാത്യു എന്നീ വൈദികര്‍ക്കെതിരെയാണ് കേസ്. ഫാദര്‍ ജോബ് മാത്യുവാണ് കേസിലെ ഒന്നാം പ്രതി. അഞ്ച് വൈദികര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരുന്നത്. എന്നാല്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.
2009 ല്‍ യുവതി ജോബ് മാത്യു എന്ന വൈദികന് മുന്‍പായി കുമ്പസാരം നടത്തിയ യുവതിയെ ഈ കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ ലൈംഗീകമായി ചൂഷണം ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.
പിന്നീട് ഇയാള്‍ ഈ വിവരം പ്രതികളായ മറ്റു വൈദികരുമായും പങ്കുവയ്ക്കുകയും തുടര്‍ന്ന് അവരും തന്നെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ആരംഭിച്ചു എന്നാണ് യുവതി ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
വൈദികര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് തീരുമാനിക്കാന്‍ ഇന്ന് നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തതോടെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ നിര്‍ബന്ധിതരാവുകയായിരുന്നു.

COMMENTS