കൊച്ചി: ലൈംഗിക പീഡനകേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന. പരാത...
കൊച്ചി: ലൈംഗിക പീഡനകേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പിനെതിരെ ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്ന് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന. പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് അയച്ച കത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള കന്യാസ്ത്രീയുടെ സഹോദരിയുടെ കത്തിന്റെ മറുപടിയായാണ് മദര്‍ സുപ്പീരിയറിന്റെ കത്ത്.
മിഷണറീസ് ഓഫ് ജീസസ് എന്ന താനുള്‍പ്പെടുന്ന സന്യാസിനി സമൂഹത്തിന്റെ പേട്രണ്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്നും അങ്ങനെ പ്രവര്‍ത്തിക്കുന്നത് മൊത്തം സന്യാസിനി സമൂഹത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

COMMENTS