തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ആഭ്യന്തര കലഹങ്ങള്‍ പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ...
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണ്ണറായി പോയതിനുശേഷം സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കാതെ സംസ്ഥാന ഘടകം പ്രതിസന്ധിയിലാണ്. ഇതു പരിഹരിക്കുന്നതിനും കുമ്മനത്തെ സംസ്ഥാനത്തു നിന്നും ഒഴിവാക്കിയതാണെന്ന പേരില്‍ ഇടഞ്ഞു നില്‍ക്കുന്ന ആര്‍.എസ്.എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയും ഈ സന്ദര്‍ശനത്തിലുണ്ടാവും.
2009 - ല്‍ പാര്‍ട്ടി സംഘടനാ സെക്രട്ടറിയായിരിക്കെ നേതൃത്വത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട പി.പി മുകുന്ദനുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.
ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.
COMMENTS