തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി.എം. സുധീരന...
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ വി.എം. സുധീരന്‍. സുധീരന്റെ തുറന്നുപറച്ചിലില്‍ ഞെട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ യുഡിഎഫിലേക്ക് ആനയിച്ച് രാജ്യസഭാ സീറ്റ് നല്‍കിയതോടെയാണ് കോണ്‍ഗ്രസ് പൊട്ടിത്തെറിയുണ്ടായത്. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പാണ് തീരുമാനത്തിനു പിന്നിലെന്നു വന്നതോടെയാണ് പരസ്യപ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തിയത്.
ഗ്രൂപ്പ് സമ്മര്‍ദ്ദം കൊണ്ടാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്നാണ് സുധീരന്റെ തുറന്നുപറച്ചില്‍. ഗ്രൂപ്പു സമവാക്യങ്ങളില്‍ കുരുങ്ങി കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമവായത്തിലെത്താതെ വന്നതോടെയാണ് ഹൈക്കമാന്‍ഡ് കേന്ദ്ര നേതൃത്വം സുധീരനെ അധ്യക്ഷനാക്കിയത്.
അധ്യക്ഷസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത് സഹികെട്ടാണ്. ഗ്രൂപ്പ് മാനേജര്‍മാര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു.
രാജിവച്ചൊഴിഞ്ഞത് സംഘടനാ സംവിധാനത്തില്‍ വലിയ പിഴവ് ഉണ്ടായതുകൊണ്ടാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടായിരുന്നത്. ഗ്രൂപ്പിന്റെ അതിപ്രസരം തിരഞ്ഞെടുപ്പ് തോല്‍വിക്കു കാരണമായി. ഗ്രൂപ്പുകാരണം സംഘടനാ സംവിധാനം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യമുണ്ടായി.
ഈ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടി രക്ഷപ്പെടില്ലെന്നും സുധീരന്‍ തുറന്നടിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടാണെന്നാണ് അന്ന് സുധീരന്‍ പറഞ്ഞത്.
Highlight: Former KPCC president V.M.Sudheeran about groups in congress party.

COMMENTS