ന്യൂഡല്‍ഹി: യുവനേതാക്കള്‍ പി.ജെ കുര്യനെതിരെ രംഗത്തുവരുന്നത് സ്ഥാനം മോഹിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വ്യക്തമാക്കി. പി.ജെ കുര്യ...
ന്യൂഡല്‍ഹി: യുവനേതാക്കള്‍ പി.ജെ കുര്യനെതിരെ രംഗത്തുവരുന്നത് സ്ഥാനം മോഹിച്ചാണെന്ന് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവി വ്യക്തമാക്കി. പി.ജെ കുര്യന് ആരാണെന്ന് അറിയാത്തതിനാലാണ് യുവനേതാക്കള്‍ ഇത്തരത്തില്‍ വിമര്‍ശിക്കുന്നതെന്നും ചെറുപ്പക്കാര്‍ ഇങ്ങനെ അല്ല ഇതിനെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പി.ജെ കുര്യനെ ഹൈക്കമാന്റിന് ആവശ്യമുണ്ടോ എന്നതാണ് നോക്കേണ്ടത്. ഞങ്ങള്‍ ആരും തന്നെ അധികാരം വേണമെന്ന് വാശി പിടിക്കുന്നവരല്ലെന്നും വയലാര്‍ രവി വ്യക്തമാക്കി.
രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെന്നാണ് എ.ഐ.സി.സി നിര്‍ദ്ദേശം.
എന്നാല്‍ പി.ജെ കുര്യനെതിരെ എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമാകാന്‍ സാധ്യതയുണ്ട്. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ താന്‍ മാറാന്‍ തയാറാണെന്ന് പി.ജെ.കുര്യന് അറിയിച്ചിരുന്നു. പിജെ കുര്യന് വീണ്ടും മത്സരിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാല്‍ കുര്യന് തന്നെ സീറ്റു നല്‍കുമെന്ന് എ.ഐ.സി.സി വൃത്തങ്ങള്‍ ഉറപ്പു പറയുന്നുമില്ല. കുര്യനെന്നായിരുന്നു തീരുമാനമെങ്കില്‍ ഇത്രയും വൈകേണ്ട കാര്യമില്ലായിരുന്നു എന്നും എ.ഐ.സി.സി വൃത്തങ്ങള്‍ സൂചന തരുന്നുമുണ്ട്. സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചയ്ക്കു ശേഷമേ ഇക്കാര്യം ആലോചിക്കൂ എന്നാണ് വിവരം. ഷാനിമോള്‍ ഉസ്മാന്. പിസി ചാക്കോ, ബെന്നി ബഹന്നാന് എന്നിവര്‍ പരിഗണനയിലുള്ളതായാണ് ലഭിക്കുന്ന വിവരം.

COMMENTS