കസാന്‍: ഇഞ്ചോടിഞ്ചു പൊരുതി ഇറാനെ കീഴടക്കി (1-0) സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. ദ്യേഗോ കോസ്റ്റയുടെ ഗോളാണ് സ്പാനിഷ് പ്രതീ...
കസാന്‍: ഇഞ്ചോടിഞ്ചു പൊരുതി ഇറാനെ കീഴടക്കി (1-0) സ്‌പെയിന്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ കാത്തു. ദ്യേഗോ കോസ്റ്റയുടെ ഗോളാണ് സ്പാനിഷ് പ്രതീക്ഷ നിലനിറുത്തിയത്.
ഗ്രൂപ്പ് ബിയില്‍ സ്‌പെയ്‌നിനും പോര്‍ച്ചുഗലിനും നാല് വീതം പോയിന്റായി. മൂന്ന് പോയിന്റുമായി ഇറാന്‍ മൂന്നാമതാണ്. 25ന് ഇറാന്‍ പോര്‍ച്ചുഗലിനെയും സ്‌പെയ്ന്‍ മൊറോക്കോയെയും നേരിടും.
മികവുറ്റ പ്രതിരോധത്തിലൂടെ സ്‌പെയ്‌നിനെ ഇറാന്‍ വിറപ്പിക്കുകയായിരുന്നു. പന്ത് അധിക നേരവും സ്പാനിഷ് കാലുകളിലായിരുന്നിട്ടും ഇറാനിയന്‍ പ്രതിരോധക്കോട്ട തകര്‍ക്കാന്‍ അവര്‍ക്കായില്ല.
ഒമ്പത് കളിക്കാര്‍ ഒരേ സമയം ഇറാന്‍ ബോക്‌സിന് പുറത്ത് കാവല്‍നിന്നാണ് സ്‌പെയിനിനെ തടഞ്ഞത്. അതുകൊണ്ടുതന്നെ തുറന്ന അവസരങ്ങള്‍ സ്‌പെയ്‌നിന് കിട്ടിയില്ലെന്നു തന്നെ പറയാം. കിട്ടിയ അവസരങ്ങളില്‍ സ്‌പെയിനിനെ വിറപ്പിക്കുന്ന മുന്നേറ്റങ്ങള്‍ ഇറാന്‍ നടത്തുകയും ചെയ്തു.
ഇസ്‌കോ സ്പാനിഷ് നിരയില്‍ കളംനിറഞ്ഞു കളിച്ചു. ലൂക്കാസ് വാസ്‌കേസും ഡേവിഡ് സില്‍വയും ആന്ദ്രേ ഇനിയേസ്റ്റയും പിന്തുണ നല്‍കി. പക്ഷേ, ഇറാന്‍ ബോക്‌സിന് പുറത്തു നിന്നു കളിക്കാനേ പലപ്പോഴും സ്പാനിഷ് കളിക്കാര്‍ക്കു കഴിഞ്ഞുള്ളൂ.
ആദ്യ പകുതിക്കു ശേഷം കടുത്ത പോരാട്ടത്തിലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കി ഗോള്‍ സ്‌പെയിന്‍ തട്ടിയെടുത്തുവെന്നു തന്നെ പറയാം. ഇനിയേസ്റ്റ ബോക്‌സിന് പുറത്തുവച്ച് നല്കിയ കൃത്യതയാര്‍ന്ന പാസ് ബോക്‌സില്‍ കോസ്റ്റയ്ക്ക് കിട്ടി. അടി തടുക്കുന്നതിനിടെ ഇറാന്റെ റമീന്‍ റെസെയ്‌നിന്റെ കാലില്‍ പന്ത് തട്ടി ശക്തിയോടെ തിരിച്ചുവന്നു. അതു കോസ്റ്റ വീണ്ടുമടിച്ചു വലയിലാക്കി.
ഇതോടെ, ഇറാന്‍ ഭ്രാന്തമായ ആവേശത്തിലായി. അമിതപ്രതിരോധം വിട്ട് അവര്‍ പ്രത്യാക്രമണത്തിനിറങ്ങി. ഇസാതോലഹി വലയിലെത്തിച്ച പന്ത് സ്‌പെയ്‌നിന്റെ ആവശ്യപ്രകാരം വീഡിയോ സംവിധാനത്തെ (വാര്‍) ആശ്രയിച്ചു. ഇതോടെ, പന്ത് ഓഫ് സൈഡാണെന്ന് വ്യക്തമായി.
പിന്നെയും ഇറാന്‍ ഗംഭീര അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. വാഹിദ് അമീരിയുടെ ഗംഭീര ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പുറത്തുപോയപ്പോള്‍ സ്‌പെയിന്‍ ആശ്വസിക്കുകയായിരുന്നു.
COMMENTS