തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കെ, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു ന...
തിരുവനന്തപുരം: കാലവര്‍ഷം ശക്തിപ്രാപിച്ചിരിക്കെ, കേരളത്തില്‍ ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കകി. മഴ അനുബന്ധ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയിട്ടുണ്ട്.
തീരത്ത് കടലാക്രമണം രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.
കനത്ത മഴയിലും കാറ്റിലും മരങ്ങള്‍ പിഴുതും ഒടിഞ്ഞും വീണ് റോഡുകളും വീടുകളും തകര്‍ന്നു.
പത്തനംതിട്ടജില്ലയിലെ മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്‍ അക്ഷയ് (8) മരിച്ചു.
തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി ശാസ്തവട്ടം സ്വദേശി ശശിധരന്‍ (75) ഇന്നു രാവിലെ മരിച്ചു.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും തിങ്കളാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വള്ളത്തൂവല്‍ ശല്യാംപാറയിലും കട്ടപ്പന കുട്ടിക്കാനം റോഡില്‍ ആലടിക്ക് സമീപവും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.
COMMENTS