മോസ്‌കോ: ഇതാണ് തുടക്കം. അതിഗംഭീരതുടക്കം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കിക്കൊണ്ട് റഷ്യ ലോകകപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന ...
മോസ്‌കോ: ഇതാണ് തുടക്കം. അതിഗംഭീരതുടക്കം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് മുക്കിക്കൊണ്ട് റഷ്യ ലോകകപ്പ് ഫുട്‌ബോളിലെ ഉദ്ഘാടന മത്സരം അവിസ്മരണീയമാക്കി.
ഡെനീസ് ചെറിഷേവ് തൊടുത്ത ഇരട്ട ഗോളുകള്‍ ഈ വിജയത്തിനു മാറ്റുകൂട്ടുന്നു. ലുഷ്‌നികി സ്റ്റേഡിയത്തിലായിരുന്നു മത്സരം. ആദ്യ പകുതിയില്‍ തന്നെ റഷ്യ എതിരില്ലാത്ത രണ്ടു ഗോളിന് മുന്നിലെത്തി.
ഗസിന്‍സ്‌ക്കിയിലൂടെ 12ാം മിനിറ്റില്‍ റഷ്യ ലീഡ് നോടുകയായിരുന്നു. ആദ്യ പകുതി തീരുന്നതിനു സെക്കന്‍ഡുകള്‍ ശേഷിക്കെ ചെറിഷേവ് ലീഡ് രണ്ടായി ഉയര്‍ത്തി. സൗദിയാകട്ടെ പന്തടക്കമുണ്ടായിട്ടും കാര്യമായ ആക്രമണമൊന്നും നടത്താനാവാതെ നില്‍ക്കുകയായിരുന്നു അപ്പോഴെല്ലാം.#RUS 5-0 #KSA
— Чемпионат мира FIFA 2018🏆🇷🇺 (@fifaworldcup_ru) June 14, 2018
Блестящий старт на #ЧМ2018 для хозяев турнира!🔥#RUSKSA
📽 Лучшие моменты игры 👉https://t.co/DwVtMVTcja
👀 Где смотреть матчи #ЧМ2018 👉 https://t.co/olRhucNKtT pic.twitter.com/vnb7gbjkdX
ആര്‍ടെം ഡിസ്യൂബ 71ാം മിനിറ്റില്‍ റഷ്യന്‍ ലീഡ് പിന്നെയും ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ചെറിഷേവ് ആദ്യഗോള്‍ നേടിയപ്പോള്‍ കളി തീരുന്നതിന് സെക്കന്‍ഡുകള്‍ മുന്‍പ് അലക്‌സാണ്ടര്‍ ഗൊളോവിന്‍ സൗദിയെ വീണ്ടും മാനംകെടുത്തി.
COMMENTS