തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ വിവാദങ്ങള്‍ നടക്കുകയാണ്. ഇതു ചര്‍ച്ചചെയ്യാ...
തിരുവനന്തപുരം: രാജ്യാസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ വന്‍ വിവാദങ്ങള്‍ നടക്കുകയാണ്. ഇതു ചര്‍ച്ചചെയ്യാനായി ഇന്നു ചേരുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല. ആന്ധ്രാപ്രദേശിലേക്ക് പോകുന്നതിനാലാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കാത്തത്. ഇക്കാര്യം അദ്ദേഹം കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചു.
ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളെയും മുന്‍ എം.പിമാരെയും ഡി.സി.സി ഭാരവാഹികളെയും സന്ദര്‍ശിക്കും. ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളെയും മുന്‍ എം.പിമാരെയും ഡി.സി.സി ഭാരവാഹികളെയും സന്ദര്‍ശിക്കും. ആന്ധ്രയില്‍ കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയവരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
COMMENTS