കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നുവെന്നു വ്യക്തമാക്കിക്കൊണ്ട്, കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരേ ശക...
കോട്ടയം: കെവിന്‍ കൊലപാതകക്കേസില്‍ ഉന്നതതലത്തില്‍ ഇടപെടല്‍ നടന്നുവെന്നു വ്യക്തമാക്കിക്കൊണ്ട്, കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരേ ശക്തമായ നിലപാടെടുത്തുകൊണ്ട് അറസ്റ്റിലായ എഎസ്‌ഐ ബിജു.
ഇതോടെ, ഈ കേസിലെ കള്ളക്കളികള്‍ പുറത്തുവരികയാണ്. പ്രതി ഷാനു ചാക്കോയുടെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്റെ അഭിഭാഷകന്‍ ഏറ്റുമാനൂര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. ഷാനുവിന്റെ അമ്മ ഇസ്‌ളാം മത വിശ്വാസിയും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്.
എന്നാല്‍, പ്രതികളുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് എസ്പി മുഹമ്മദ് റഫീഖ് പറഞ്ഞു. കേസ് ജയിക്കാന്‍ അഭിഭാഷകര്‍ ഉണ്ടാക്കുന്ന കെട്ടുകഥയാണിതെല്ലാം. തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവദിവസം പട്രോളിംഗ് ജീപ്പിലെ എഎസ്‌ഐ ആയിരുന്ന ബിജു, മുഖ്യപ്രതി ഷാനു ചാക്കോയുടെയും സംഘത്തിന്റെയും പക്കല്‍ നിന്ന് 2,000 രൂപ കൈക്കൂലി വാങ്ങിയതായി പൊലീസ് വെളിപ്പെടുത്തി.
കേസില്‍ നേരിട്ട് ഇടപെട്ട ഉന്നതരെ ഒഴിവാക്കാനായി എഎസ് ഐ ആയ തന്നെ കുരുക്കുകയായിരുന്നുവെന്നാണ് ബിജുവിന്റെ വാദം. ഇതിനെ ഖണ്ഡിക്കാന്‍ കഴിയാത്ത നിലയിലാണ് പൊലീസ്. കേസില്‍ ശക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ചെന്നു പറഞ്ഞ് എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് ഗുരുതരമായ ആരോപണം പുറത്തുവരുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം എസ്പി മുഹമ്മദ് റഫീഖിനെതിരേ ഇപ്പോള്‍ തന്നെ വകുപ്പു തല അന്വേഷണം നടക്കുകയാണ്.
COMMENTS