എകാതെറിന്‍ബര്‍ഗ്: പെറുവിനോടു മുട്ടിടിച്ചു ജയിച്ച് മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മുന്നോട്ട്. എല്ലാ അര്‍ത്ഥത്തിലും നിറം മങ്ങിയ ജയം...
എകാതെറിന്‍ബര്‍ഗ്: പെറുവിനോടു മുട്ടിടിച്ചു ജയിച്ച് മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് മുന്നോട്ട്.
എല്ലാ അര്‍ത്ഥത്തിലും നിറം മങ്ങിയ ജയം. കെയ്‌ലിയന്‍ എംബാപ്പെയാണ് 38ാം മിനിറ്റില്‍ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്.
കിട്ടിയ ലീഡ് കാത്തുസൂക്ഷിക്കാനായി ഫ്രാന്‍സ് പെടാപ്പാട് പെടുകയായിരുന്നു. കളിയുടെ എല്ലാ തലത്തിലും ആധിപത്യം പെറുവിനായിരുന്നു. പക്ഷേ, ഗോളടിക്കാന്‍ മാത്രം അവര്‍ക്കു കഴിഞ്ഞില്ല.
കൃത്യമായ ഫിനിഷിംഗ് കൂടി വശമുണ്ടായിരുന്നുവെങ്കില്‍ പെറു ഗോളുകള്‍ അടിച്ചുകൂട്ടുമായിരുന്നു. ഫ്രഞ്ച് പ്രതിരോധനിരയെ പലവട്ടം വിറപ്പിച്ചുകൊണ്ട് ബോക്‌സിലേക്ക് ഇരമ്പിയെത്തിയെങ്കിലും പെറുവിന് മുന്നേറ്റങ്ങളൊന്നും ഗോളാക്കാനായില്ല.
പെറുവിന്റെ അക്വീനോയുടെ ഗംഭീര ഷോട്ട് പോസ്റ്റില്‍ തട്ടി പുറത്തു പോയി. വിറച്ചിട്ടാണെങ്കിലും രണ്ടാം മത്സരവും ജയിച്ചതോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു.

19 years and 183 days. pic.twitter.com/EtUNmqHOeQ
— FIFA World Cup 🏆 (@FIFAWorldCup) 21 June 2018

COMMENTS