ന്യൂഡല്‍ഹി: പത്തു ദിവസം നീണ്ടുനിന്ന കര്‍ഷകരുടെ പ്രക്ഷോഭ സമരം അവസാനിച്ചു. 172 കര്‍ഷക സംഘടനകളാണ് പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. ...
ന്യൂഡല്‍ഹി: പത്തു ദിവസം നീണ്ടുനിന്ന കര്‍ഷകരുടെ പ്രക്ഷോഭ സമരം അവസാനിച്ചു. 172 കര്‍ഷക സംഘടനകളാണ് പ്രക്ഷോഭ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്. പത്താം ദിവസമായ ഇന്നലെ ഭാരത് ബന്ദ് നടത്തിയിരുന്നു. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ഭാരത് ബന്ദില്‍ പങ്കെടുത്തില്ല.
മദ്ധ്യപ്രദേശിലെ മാന്ദ്‌സോറില്‍ ഉണ്ടായ പ്രക്ഷോഭത്തിനിടെ നടന്ന വെടിവയ്പ്പില്‍ ഏഴു കര്‍ഷകര്‍ കെല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് വിവിധ കാര്‍ഷിക സംഘടനകള്‍ പത്തു ദിവസത്തെ കാര്‍ഷിക ബന്ദ് നടത്തിയത്.
അതേസമയം കര്‍ഷകരുടെ പ്രക്ഷോഭം പത്തു ദിവസമായിട്ടും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ പോലും തയ്യാറായില്ല. പച്ചക്കറി, പഴം, പാല്‍ മുതലായവയുടെ വില കുത്തനെ ഉയര്‍ന്നിട്ടുപോലും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
കാഷിക വായ്പകള്‍ എഴുതിത്തള്ളണം, കുറഞ്ഞ താങ്ങുവില ഏര്‍പ്പെടുത്തണം, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭ സമരം നടത്തിയത്. പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളെ സമരം സാരമായി ബാധിച്ചിരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സമരത്തെ അനുകൂലിച്ച് മാന്ദ്‌സോറിലെ കര്‍ഷകര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിരുന്നു.

COMMENTS