കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും കോണ്‍ഗ്രസ് നേതാക്ക...
കൊച്ചി: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡി.സി.സി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങളും വെച്ച സംഭവത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ.എസ്.യു സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്‍, മുന്‍ സംസ്ഥാന സെക്രട്ടറി സബീര്‍ മുട്ടം, മുജീബ് എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം ഡി.സി.സി പ്രസിഡന്റിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതികള്‍ വടുതലയിലെ കടയില്‍ നിന്നും ശവപ്പെട്ടി വാങ്ങുന്ന സി.സി ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചതാണ് വഴിത്തിരിവായത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് ഈ കേസിനാസ്പദമായ സംഭവം നടന്നത്. ശവപ്പെട്ടിക്കൊപ്പം നേതാക്കളെ വിമര്‍ശിക്കുന്ന പോസ്റ്ററുകളും വച്ചിരുന്നു.

COMMENTS