കൊച്ചി: സിപിഎമ്മിനെതിരേ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം കായലില്‍ ചാടിയ എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ മൃതദ...
കൊച്ചി: സിപിഎമ്മിനെതിരേ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം കായലില്‍ ചാടിയ എളങ്കുന്നപുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്റെ മൃതദേഹം കണ്ണമാലി കടല്‍ത്തീരത്ത് കണ്ടെത്തി.
ചൊവ്വാഴ്ച രാത്രി ഏഴരയ്ക്കാണ് വൈപ്പിന്‍-ഫോര്‍ട്ടുകൊച്ചി ഫെറി ബോട്ടില്‍ നിന്ന് കൃഷ്ണന് (74) കായലില്‍ ചാടിയത്.
കൈവശമുണ്ടായിരുന്ന കത്ത് ബോട്ടിലുണ്ടായിരുന്ന ഒരു യാത്രക്കാരനെ
ഏല്‍പ്പിച്ച ശേഷമാണ് അദ്ദേഹം കായലില്‍ ചാടിയത്.
എളങ്കുന്നപ്പുഴ പഞ്ചായത്തില്‍ മേയ് 31ന് കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണിരുന്നു. ഇതോടെ കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായി.
എന്നാല്‍, പ്രസിഡന്റ് പദം പോയതിനാലല്ല ആത്മഹത്യയെന്നും തന്നെ പുകച്ച് പുറത്താക്കുന്നതിന് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി ശ്രമിച്ചുവെന്നും തെറ്റുകളുടെ കൂമ്പാരമാണ് താനെന്നും കത്തില്‍ പറയുന്നു.
എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗമാണ് കൃഷ്ണന്. തിങ്കളാഴ്ച പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി യോഗത്തിലും ചൊവ്വാഴ്ച വൈകുന്നേരം ചേര്‍ന്ന പഞ്ചായത്ത് കമ്മറ്റിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
നേരത്തേ വിഎസ് പക്ഷത്തിന്റെ ശക്തനായ വക്താവായിരുന്നു കൃഷ്ണന്. കോണ്‍ഗ്രസ് വിമതന്റെ കൂടി വോട്ടു നേടി പഞ്ചായത്ത് സമിതിയില്‍ തുല്യ വോട്ട് കൃഷ്ണന് നേടിയിരുന്നു. തുടര്‍ന്ന് നറുക്കെടുപ്പിലൂടെയായിരുന്നു അദ്ദേഹം പ്രസിഡന്റായത്.
Keywords: Krishnan, Elankunnappuzha, Panchayat President
COMMENTS