സോച്ചി: ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പനാമയെ ലോക മൂന്നാം റാങ്കുകാരായ ബെല്‍ജിയം പരാജയപ്പെടുത്തി. റൊമേലു ലുകാക്കുവിന്റെ ഇരട്ട ഗോളുകളു...
സോച്ചി: ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പനാമയെ ലോക മൂന്നാം റാങ്കുകാരായ ബെല്‍ജിയം പരാജയപ്പെടുത്തി.
റൊമേലു ലുകാക്കുവിന്റെ ഇരട്ട ഗോളുകളും മെര്‍ട്ടെന്‍സിസുമാണ് ഗോളുകള്‍ വീഴ്ത്തിയത്.
കന്നിക്കാരായ പാനമ, ബെല്‍ജിയത്തിനെതിരേ ആദ്യ പകുതിയില്‍ പിടിച്ചുനിന്നു. ഡിബ്രുയ്‌നെ, ലുകാക്കു, ഏഡന്‍ ഹസാര്‍ഡ് ത്രയത്തിന്റെ മുന്നേറ്റങ്ങള്‍ തടയുന്നതിലായിരുന്നു പാനമ പരമാവധി ശ്രമിച്ചത്.
ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങാതെ പനാമ പിടിച്ചുനിന്നു.
രണ്ടാം പകുതിയില്‍ പക്ഷേ 47ാം മിനിറ്റില്‍ ബെല്‍ജിയം ലീഡ് നേടി. മെര്‍ട്ടെന്‍സാണ് ഫുള്‍ വോളി ഗോളിലൂടെ ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്.Lukaku’s second goal for Belgium against Panama [telefuturo]#MUFC pic.twitter.com/kPtwPe7IH5
— Manchester United (@MUFCScoop) June 18, 2018
ഡിബ്രുയ്‌നെ, ലുകാക്കു ഏഡന്‍ ഹസാര്‍ഡ് ത്രയത്തിന്റെ കൂട്ടായ മുന്നേറ്റത്തിനൊടുവില്‍ 69ാം മിനിറ്റില്‍ ലുകാക്കു ഗോള്‍ കണ്ടെത്തി. ഓഫ്‌സൈഡ് കെണിയില്‍നിന്നു പുറത്തുചാടിയായിരുന്നു ലുകാക്കു ഹെഡര്‍ തൊടുത്തത്.
ലുകാക്കു ആറു മിനിറ്റിനുശേഷം വീണ്ടും ലക്ഷ്യം കണ്ടു. ഹസാര്‍ഡിന്റെ പാസ് പിടിച്ചെടുത്ത ലുകാക്കു ബോക്‌സിലേക്ക് ഒറ്റയ്ക്ക് ഓടിക്കയറി ചിപ്പ് ചെയ്ത് തന്റെ രണ്ടാം ഗോളും ബെല്‍ജിയത്തിന്റെ മൂന്നാം ഗോളും ലുകാക്കു നേടി.
പിന്നീടും രണ്ടു ടീമുകളും പല മുന്നേറ്റങ്ങളും നടത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല.
Keywords: Panama, Belgium, World Cup Football
COMMENTS