ഒരു സിനിമാക്കഥക്കു തുല്യമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന വ്യവസായിയുടെ ജീവിതം. ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഭാരിച്ച ഉത്തരവാദിത്...
ഒരു സിനിമാക്കഥക്കു തുല്യമാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ എന്ന വ്യവസായിയുടെ ജീവിതം. ഭര്‍ത്താവും മകളും മരുമകനും ജയിലിലായതോടെ ഭാരിച്ച ഉത്തരവാദിത്തം രാമചന്ദ്രന്റെ ഭാര്യ ഇന്ദിര എന്ന ഇന്ദുവിന്റെ ചുമലിലായി. ഇന്ദുവിന്റെ ഒറ്റയാള്‍ പോരാട്ടത്തിന്റെ ഫലമാണ് ഒടുവില്‍ രാമചന്ദ്രനും മരുമകനും ജയില്‍ മോചിതരായത്.
വായ്പ മുടങ്ങിയതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ഒഫ് ബെറോഡ അടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരെ കേസ് നല്‍കിയത്. ഇതേത്തുടര്‍ന്ന് 2015 ഓഗസ്റ്റ് മാസത്തില്‍ അദ്ദേഹവും മകളും മരുമകനും ദുബായില്‍ ജയിലിലായി. പിന്നീട് മകള്‍ കര്‍ശനമായ ജാമ്യവ്യവസ്ഥകളോടെ പുറത്തിറങ്ങി.
രണ്ടുവര്‍ഷവും ഭാര്യ ഇന്ദുവാണ് സ്വത്തുക്കളെല്ലാം നല്‍കി ഭര്‍ത്താവിനെയും മരുമകനെയും ജയില്‍ മോചിതരാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരുന്നത്. ഇതില്‍ പൂര്‍ണ്ണമായും വിജയിച്ചില്ല. പിന്നീടാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്.
വിവിധ ബാങ്കുകളില്‍ നിന്ന് ബിസിനസ് ആവശ്യങ്ങള്‍ക്കായി വളരെ ഭീമമായ തുകയാണ് അറ്റ്‌ല്‌സ രാമചന്ദ്രന്‍ വായ്പയായി എടുത്തത്. പലിശയിനത്തിലും മറ്റുമായി വായ്പകള്‍ വന്‍തുകയായി ഉയര്‍ന്നു.
ജ്വലറികളിലെ സ്വര്‍ണ്ണങ്ങള്‍ വിറ്റ് കുറേ കടങ്ങള്‍ വീട്ടിയെങ്കിലും വലിയ കടബാധ്യതയാണ് ഇപ്പോഴുമുള്ളത്. സ്വത്തുകള്‍ ബാങ്കുകള്‍ക്കു നല്‍കി അവയുടെ കണ്‍സോര്‍ഷ്യം കഴി പണം തിരിച്ചടയ്ക്കാനുള്ള ശ്രമം നടക്കുന്നു.
Highlight: Atlas Ramachandran is released from jail.
COMMENTS