തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയ...
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് അദാനി പോര്‍ട്‌സ് സി.ഇ.ഒ കരണ്‍ അദാനി തന്നെ നേരിട്ടെത്തി മുഖ്യമന്ത്രിയെ കാണുകയായിരുന്നു.
നിയമസഭ മന്ദിരത്തിലെത്തിയാണ് മുഖ്യമന്ത്രിയുമായി കരണ്‍ അദാനി കൂടിക്കാഴ്ച നടത്തിയത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിനോട് കൂടുതല്‍ സമയം ചോദിച്ചിരുന്നു. ഓഖി ദുരന്തം കാരണം ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടം തിരിച്ചടിയായെന്നതാണ് പദ്ധതി വൈകാനുള്ള കാരണമായി അദാനി ഗ്രൂപ്പ് പറയുന്നത്.
COMMENTS