ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ വെടിവയ്പ്പില്‍ 5 പാക് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു പാക് സൈനിക പോസ്റ്റ് ഇന്ത്യന്‍ സൈന്യം തകര്‍ത്തു. ത്രാല്‍ മേഖലയിലെ ലാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്നു പുലര്‍ച്ചയോടെ ഇവിടെ നിന്നും വെടിയൊച്ചകള്‍ കേട്ട സാഹചര്യത്തില്‍ ഇവിടെ സൈന്യത്തെ വിന്യസിക്കുകയായിരുന്നു.
ജമ്മു കശ്മീരിലെ പൂഞ്ചില്‍ പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം രാത്രി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. അതേസമയം പുല്‍വാമയില്‍ ഇന്ന് രാവിലെ സൈന്യവും ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരിക്കേറ്റു. ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 5 വരെ പാകിസ്ഥാന്‍ 351 തവണ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.

COMMENTS