ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള് ഇന്‍...
ന്യൂഡല്‍ഹി: ലണ്ടന്‍ സന്ദര്‍ശനവേളയില്‍ ഡോക്ടര്‍മാരെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തി. ബ്രിട്ടണ് സന്ദര്‍നത്തിനിടെ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററില്‍ പ്രധാനമന്ത്രി നടത്തിയ മുഖാമുഖ പരിപാടിക്കിടെ ഡോക്ടര്‍മാര്‍ക്കിടയിലെ അഴിമതിയേയും അധാര്‍മ്മികതകളെയും കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ ആര്.ഡി.എ ആണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം കാണിച്ച് ഡോക്ടര്‍മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഡോക്ടര്‍മാരിലെ അഴിമതി അവസാനിപ്പിക്കുന്നതിനായി ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.
വിലകൂടിയ മരുന്നുകള്‍ രോഗികള്‍ക്ക് നിര്ദ്ദേശിക്കുന്നതുവഴി വിദേശയാത്രകളടക്കമുള്ള പാരിതോഷികങ്ങള്‍ ഡോക്ടര്‍മാര്‍ കമ്പനികളില്‍ നിന്ന് സ്വീകരിക്കുന്നതായി പ്രധാനമന്ത്രി മുഖാമുഖത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതാണ് ഡോക്ടര്‍മാരെ ചൊടിപ്പിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഡോക്ടര്‍മാരെ അടച്ചാക്ഷേപിക്കുന്നതിലൂടെ അന്താരാഷ്ട്ര വേദിയില്‍ ഡോക്ടര്‍മാരുടെ സമൂഹത്തെ ഒന്നാകെ കരിവാരിപൂശുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം വഴി ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള ബന്ധത്തിലും വിശ്വാസത്തിലുമാണ് ഹാനി സംഭവിച്ചിരിക്കുന്നത്. മെഡിക്കല്‍ ടൂറിസം, ഔഷധ നിര്‍മ്മാണം തുടങ്ങിയ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയിലെ വൈദ്യശാസ്ത്ര രംഗത്തിന് കടുത്ത ആഘാതം സൃഷ്ടിക്കുന്നതാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.
മോദി സര്‍ക്കാരില്‍ അടക്കം അഴിമതിക്കാര്‍ ഉള്ളതുപോലെ ഡോക്ടര്‍മാര്‍ക്കിടയിലും കുഴപ്പക്കാര്‍ ഉണ്ടാകാം. എന്നുകരുതി ഇത്തരക്കാരെ സാമാന്യവത്കരിക്കുന്നത് ശരിയല്ല. ഏതെങ്കിലും രാജ്യത്തെ പ്രധാനമന്ത്രി സ്വന്തം പൗരന്മാരെ മോശമായി ചിത്രീകരിക്കാന്‍ ഒരു അന്തര്‍ദ്ദേശീയ വേദി ഉപയോഗിക്കുന്നത് ഇതാദ്യമാണെന്നും ഡോക്ടര്‍മാര്‍ ആരോപിക്കുന്നു.

COMMENTS