കോഴിക്കോട്: കോഴിക്കോട്ട് മുക്കത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ യുവ നടിയെ മദ്യലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടിയോടു ...
കോഴിക്കോട്: കോഴിക്കോട്ട് മുക്കത്ത് സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയ യുവ നടിയെ മദ്യലഹരിയില്‍ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടിയോടു മാപ്പു പറഞ്ഞതിനെ തുടര്‍ന്നു ജാമ്യത്തില്‍ വിട്ടു.
ഗോതമ്പ് റോഡ് ചേലാംകുന്ന് സ്വദേശി മനു അര്‍ജുന്‍ (21) ആണ് പ്രതി. തിങ്കളാഴ്ചയായിരുന്നു ഇയാള്‍ ഉദ്ഘാടന സ്ഥലത്തു വച്ചു നടിയോടു മോശമായി പെരുമാറിയത്.
നടി മുക്കം പൊലീസില്‍ പരാതി കൊടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ ചേലാംകുന്നിലെ വീട്ടില്‍നിന്ന് മനുവിനെ പൊലീസി പിടികൂടി.
സംഭവ സമയത്ത് പ്രതി മദ്യലഹരിയിലായിരുന്നു. പൊലീസ് ഇടപെട്ട് മനുവിനെക്കൊണ്ട് നടിയോടു ഫോണില്‍ മാപ്പു പറയിക്കുകയായിരുന്നു. ഇതോടെ നടി കേസ് വേണ്ടെന്നുവയ്ക്കുകയായിരുന്നു. തുടര്‍ന്നു മനുവിനെ വിട്ടയച്ചു.
COMMENTS