ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി. ബാബാ നര്...
ഭോപ്പാല്‍: മധ്യപ്രദേശില്‍ അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി. ബാബാ നര്‍മ്മദാനന്ദജി, ഭയ്യൂജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ, കംപ്യൂട്ടര്‍ ബാബ എന്നിവരുള്‍പ്പെടെയാണ് പുതിയ പദവി നല്‍കിയിരിക്കുന്നത്.
ജല സംരക്ഷണം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളിലെ പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും. ഈ വര്‍ഷാവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി.
COMMENTS