കൊച്ചി: കശ്മീരിലെ കത്വയില്‍ ഏഴു പേര്‍ മാറിമാറി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന പിഞ്ചു ബാലിക ആസിഫയെ അധിക്ഷേപിച്ച് ബാങ്കിന്റെ ഒഫിഷ്യല്...
കൊച്ചി: കശ്മീരിലെ കത്വയില്‍ ഏഴു പേര്‍ മാറിമാറി അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന പിഞ്ചു ബാലിക ആസിഫയെ അധിക്ഷേപിച്ച് ബാങ്കിന്റെ ഒഫിഷ്യല്‍ ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ട മാനേജറെ ഗതികെട്ട് കോട്ടക് മഹീന്ദ്ര ബാങ്ക് പുറത്താക്കി.
മോശം പ്രകടനത്തിന്റെ പേരില്‍ പുറത്താക്കുന്നുവെന്നും ബാങ്കിന്റെ പേജില്‍ ഇത്തരമൊരു കമന്റ് വന്നതില്‍ ഖേദിക്കുന്നുവെന്നും കോട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.
കൊച്ചിയിലെ ബിജെപി നേതാവ് നന്ദകുമാറിന്റെ മകന്‍ വിഷ്ണു നന്ദകുമാറാണ് പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നതിനെ പിന്തുണച്ചതിന്റെ പേരില്‍ രാജ്യത്തിന്റെ തന്നെ ശത്രുവായി മാറിയത്.
ഇവളെ ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തന്നെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണു കമന്റ് ചെയ്തത്. ഈ കമന്റ് വന്നതില്‍ പിന്നെ മലയാളികള്‍ അതിശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
ബാങ്കിന്റെ എഫ് ബി പേജിനും ജനം ഡിസ് ലൈക്ക് അടിച്ചു. 4.5 ഉണ്ടായിരുന്ന റേറ്റിംഗ് ഡിസ് ലൈക്ക് നിമിത്തം 1.5 ആയി താണു. ഇതോടെ ബാങ്ക് അധികൃതര്‍ക്കും ഇരിക്കപ്പൊറുതിയില്ലാതായി. ബാങ്കിന്റെ ശാഖകളില്‍ ജനം ഇടതവില്ലാതെ വിളിച്ച് തെറി വിളിച്ചു. വിഷ്ണു ജോലി ചെയ്യുന്ന പാലാരിവട്ടം ശാഖയില്‍ ഫോണ്‍ തന്നെ മാറ്റിവച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷ്ണുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേ ആവശ്യം പിന്നീട് പലരും ഉയര്‍ത്തിയിട്ടുണ്ട്.
കാര്യങ്ങള്‍ കൈവിട്ടു പോകുന്നുവെന്നു മനസ്സിലാക്കി വിഷ്ണു പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നിട്ടും തെറിവിളി തുടര്‍ന്നപ്പോള്‍ ഫേസ് ബുക്ക് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.
വിഷ്ണു പോസ്റ്റ് പിന്‍വലിക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് അച്ഛന്‍ നന്ദകുമാര്‍ പറഞ്ഞു. ക്ഷേത്രങ്ങളിലെ പൂജാരിമാരെല്ലാം ബലാത്സംഗക്കാരാണെന്നും ആര്‍.എസ്.എസ് കേന്ദ്രങ്ങള്‍ ബലാത്സംഗ കേന്ദ്രങ്ങളാണെന്നും വന്ന കമന്റുകള്‍ക്ക് മറുപടിയായാണ് വിഷ്ണു കമന്റിട്ടതെന്നാണ് അച്ഛന്റെ വിശദീകരണം.
ഏതു ക്രൂരയതും അപലപിക്കപ്പെടണം. കത്വ സംഭവം അനാവശ്യമായി പെരുപ്പിച്ചു കാണിക്കുന്നു. അവിടെ കൊല്ലപ്പെട്ടത് മുസ്ലിം കുട്ടി ആയതിനാലാണ് ഇത്രയും ചര്‍ച്ചയുണ്ടാകുന്നത്. 12 വനവാസി കുട്ടികളെ അസമില്‍ ബലാത്സംഗം ചെയ്തു. അതിലൊരു കുട്ടിയെ ജീവനോടെ കത്തിച്ചു. അതില്‍ പ്രതികരിക്കാത്തവര്‍ ഇപ്പോള്‍ കലാപക്കൊടി ഉയര്‍ത്തുകയാണെന്നും നന്ദകുമാര്‍ പറയുന്നു.
COMMENTS